കോഴിക്കോട് : അധ്യാപികയായി ശമ്പളമില്ലാതെ 5 വർഷം ജോലി ചെയ്‌തിട്ടും നിയമനം ലഭിക്കാതെ ആത്മഹത്യ ചെയ്ത താമരശ്ശേരിയിലെ അധ്യാപികയ്‌ക്ക് നിയമനാംഗീകാരം. താമരശ്ശേരി സ്വദേശി അലീന ബെന്നിക്കാണ് അധ്യാപികയായി നിയമനാംഗീകാരം ലഭിച്ചത്. മാർച്ച് പതിനഞ്ചിനാണ് ഉപജില്ല വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്. ആത്മഹത്യ ചെയ്ത് 24 നാളുകൾക്ക് ശേഷമാണ് നിയമന ഉത്തരവ്. കോടഞ്ചേരി സെന്റ് ജോസഫ് സ്കൂൾ അധ്യാപികയായിരുന്നു അലീന. കഴിഞ്ഞ ഫെബ്രുവരി 19നാണ് അലീന ബെന്നിയെ കട്ടിപ്പാറയിലെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് .