ചെന്നൈ : തെങ്കാശി ജില്ലയിൽ സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 6 പേർ മരിച്ചു. 36 പേർക്ക് പരിക്ക്. 5 സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത് . മധുരയിൽ നിന്നും ചെങ്കോട്ടയിലേക്ക് പോവുകയായിരുന്ന ബസും തെങ്കാശിയിൽ നിന്ന് കോവിൽപ്പെട്ടിയിലേക്ക് പോവുകയായിരുന്ന മറ്റൊരു ബസുമാണ് നേർക്കുനേർ കൂട്ടിയിടിച്ചത്. രണ്ട് ബസുകളുടെയും മുൻഭാഗം പൂർണമായും തകർന്നു. പരിക്കേറ്റ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം.






