തിരുവല്ല: സെന്റ് മേരീസ് റസിഡൻഷ്യൽ പബ്ലിക് സ്കൂളിന്റെ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് നടന്ന വിളംബര ജാഥയിൽ നൂറോളം വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു. ഡി വൈ എസ് പി അഷാദ് എസ് ജാഥ ഉദ്ഘാടനം ചെയ്തത്. മാലിന്യ വിമുക്ത ജലസ്രോതസ്സുകൾ, ഭൂസംരക്ഷണത്തിന്റെ ആവശ്യകത, യുദ്ധം വിതക്കുന്ന വിനാശങ്ങൾ, മയക്കുമരുന്നിന്റെ മാരക ദോഷങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള സാമൂഹ്യ ബോധവൽക്കരണമായിരുന്നു ജാഥയുടെ ലക്ഷ്യം.
നാഗസാക്കി ദിനത്തിന്റെ ഓർമയ്ക്കായി അവതരിപ്പിച്ച നിശ്ചല ദൃശ്യങ്ങളും സ്കൂൾ ബാന്റുമേളവും ജാഥയ്ക്ക് മിഴിവേകി.വയനാട് ദുരന്തത്തിന് ഒരു കൈത്താങ്ങ് എന്ന ആശയത്തിൽ നടത്തിയ സന്ദേശ പ്രചരണ ജാഥയ്ക്ക് സ്കൂൾ പ്രിൻസിപ്പൽ മിനി ജേക്കബ് ഫിലിപ്, ജനറൽ കോർഡിനേറ്റർ മോജി സക്കറിയ,കായികാധ്യാപകർ എന്നിവർ നേതൃത്വം നല്കി.
ലോകാസമസ്താ സുഖിനോ ഭവന്തു എന്ന സന്ദേശത്തോടെ സമാധാനത്തിന്റെ വെള്ളരിപ്രാവുകളെ പറത്തി ജാഥ പര്യവസാനിച്ചു.