Friday, November 6, 2026
No menu items!

subscribe-youtube-channel

HomeNewsപത്തനംതിട്ട ജില്ലയ്ക്ക്...

പത്തനംതിട്ട ജില്ലയ്ക്ക് ഇന്നു 42–ാം പിറന്നാൾ

പത്തനംതിട്ട : പത്തനംതിട്ട ജില്ലയ്ക്ക് ഇന്നു 42–ാം പിറന്നാൾ. 1982 നവംബർ ഒന്നിനായിരുന്നു ജില്ലയുടെ രൂപീകരണം. സംസ്ഥാനത്തെ പതിമൂന്നാമത്തെ ജില്ലയായി കേരളപ്പിറവി ദിനത്തിൽ പത്തനംതിട്ട പിറന്നു. മുൻപ് കൊല്ലം ജില്ലയുടെ ഭാഗമായിരുന്നു പത്തനംതിട്ട, വികസനം അധികം എത്താത്ത പ്രദേശം കൂടിയായിരുന്നു. പത്തനംതിട്ട ടൗൺ എന്നു പറയാൻ കാര്യമായി ഒന്നുമില്ല. കടകൾ കുറവ്. ബസ് സ്റ്റാൻഡ് ഇല്ല. റോഡിലായിരുന്നു ബസുകൾ നിർത്തിയിരുന്നത്. റോഡുകൾ ഇടുങ്ങിയതും പൊട്ടിപ്പൊളിഞ്ഞതും. നവീകരണത്തിനു ഫണ്ട് കിട്ടാറില്ല. മലയോര ഗ്രാമങ്ങൾ ഉൾപ്പെടുത്തി പത്തനംതിട്ട ജില്ല വേണമെന്നത് അന്നത്തെ എംഎൽഎ കെ.കെ.നായരുടെ മനസ്സിൽ ഉദിച്ച ആശയമായിരുന്നു.

പൊതുരംഗത്ത് അന്നു നിറഞ്ഞു നിന്ന മഹാകവി പുത്തൻകാവ് മാത്തൻ തരകൻ, ശാസ്ത്രി ദാമോദരൻ, മീരാസാഹിബ് എന്നിവരുമായി അദ്ദേഹം ആശയം പങ്കുവച്ചു. അവർ കെ.കെ.നായർക്ക് പിന്തുണ നൽകി. പിന്നീട് ജില്ലാ രൂപീകരണത്തിനുള്ള സമര പരിപാടികൾ തുടങ്ങി.

അക്കാലത്ത് കെ.കെ.നായർ സ്വതന്ത്ര എംഎൽഎ ആയിരുന്നു. പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ അദ്ദേഹം പിന്തുണച്ചാൽ യുഡിഎഫിനു മന്ത്രിസഭ രൂപീകരിക്കാനുള്ള ഭൂരിപക്ഷം കിട്ടും. കെ.കെ.നായരെ മന്ത്രിയാക്കി മന്ത്രിസഭ രൂപീകരിക്കാൻ കെ.കരുണാകരൻ തീരുമാനിച്ചു .എന്നാൽ തനിക്ക് മന്ത്രി സ്ഥാനം വേണ്ടെന്നും പകരം പത്തനംതിട്ട ജില്ല അനുവദിച്ചാൽ പിന്തുണയ്ക്കാം എന്നായിരുന്നു കെ.കെ നായരുടെ നിബന്ധന . കരുണാകരൻ അതിനു സമ്മതിച്ചു.

റവന്യു സെക്രട്ടറി മിനി മാത്യുവിനെ കമ്മിഷനായി നിയോഗിച്ചു. കമ്മിഷൻ ശുപാർശ അനുസരിച്ചു കൊല്ലം ജില്ലയിലെ പത്തനംതിട്ട, അടൂർ, റാന്നി, കോഴഞ്ചേരി, കോന്നി പ്രദേശങ്ങളും ആലപ്പുഴ ജില്ലയിലെ തിരുവല്ല, മല്ലപ്പള്ളി പ്രദേശങ്ങളും ചേർത്ത് 1982 നവംബർ ഒന്നിന് പത്തനംതിട്ട ജില്ല രൂപീകരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റാന്നി ബ്ലോക്ക്പടി–പെരുമ്പുഴ റോഡ് ഇരുട്ടിൽ: നാലു ദിവസമായി തെരുവുവിളക്കുകൾ പ്രകാശിക്കുന്നില്ല

റാന്നി : പുനലൂർ–മൂവാറ്റുപുഴ സംസ്ഥാനപാതയിൽ ബ്ലോക്ക്പടി മുതൽ പെരുമ്പുഴ വരെയുള്ള ഭാഗത്തെ തെരുവുവിളക്കുകൾ നാലു ദിവസമായി പ്രവർത്തിക്കാത്തത് യാത്രക്കാർക്കും പ്രദേശവാസികൾക്കും സുരക്ഷാഭീഷണിയാകുന്നു. തോട്ടമൺകാവ് ദേവീക്ഷേത്രത്തിൽ അംബായാഗം ആരംഭിച്ച സാഹചര്യത്തിൽ രാവിലെയും രാത്രിയിലും നിരവധി...

ചക്കുളത്തുകാവിൽ നവരാത്രി നൃത്ത സംഗീതോത്സത്തിന് തിരിതെളിഞ്ഞു

എടത്വ : ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ നവരാത്രി ഉത്സവത്തോടനുബന്ധിച്ച് നടത്തി വരാറുള്ള ചക്കുളത്തമ്മ നൃത്ത സംഗീതോത്സവത്തിന് തിരിതെളിഞ്ഞു. ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയുടെ അധ്യക്ഷതയിൽ കൂടിയ സംഗീതോത്സവ ചടങ്ങുകൾക്ക് ക്ഷേത്ര മുഖ്യകാര്യദർശി രാധാകൃഷ്ണൻ...
- Advertisment -

Most Popular

- Advertisement -