Wednesday, October 22, 2025
No menu items!

subscribe-youtube-channel

HomeNewsയുവതിയായ വീട്ടമ്മയെ...

യുവതിയായ വീട്ടമ്മയെ കടന്നുപിടിച്ച സംഭവത്തിൽ 57 കാരനെ  പോലീസ് അറസ്റ്റ് ചെയ്തു

തിരുവല്ല : പാചക വാതക സിലിണ്ടർ റിപ്പയർ ചെയ്യാനെത്തി യുവതിയായ വീട്ടമ്മയെ കടന്നുപിടിച്ച സംഭവത്തിൽ 57 കാരനെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. വള്ളംകുളം കരപ്പറമ്പിൽ വീട്ടിൽ ഫിലിപ്പ് തോമസ് (57) ആണ് അറസ്റ്റിൽ ആയത്. മൂന്നാഴ്ച മുമ്പായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.

പാചകവാതക സിലിണ്ടറിൽ ചോർച്ച ഉണ്ടായതിനെ തുടർന്ന് അയൽവാസിയായ യുവതി പ്ലംബിംഗ് ജോലിക്കാരൻ കൂടിയായ ഫിലിപ്പ് തോമസിന്റെ സഹായം തേടി. സിലിണ്ടറിന്റെ ചോർച്ച പരിഹരിക്കുന്നതിനായി യുവതിയുടെ വീട്ടിലെ അടുക്കളയിൽ എത്തിയ പ്രതി യുവതിയെ കടന്നു പിടിക്കുകയായിരുന്നു.

യുവതി ബഹളം വച്ചതിനെ തുടർന്ന് വീട്ടിലെ ഹാളിൽ ഉണ്ടായിരുന്ന ഭർത്താവ് ഓടിയെത്തി. ഇത് കണ്ട് രക്ഷപെടാൻ ശ്രമിച്ച ഫിലിപ്പും യുവതിയുടെ ഭർത്താവും തമ്മിൽ മൽപ്പിടുത്തം ഉണ്ടായി. ഇതിനിടെ കുതറി മാറിയ പ്രതി യുവതിയുടെ വീട്ടിൽ നിന്നും രക്ഷപ്പെട്ട് ഓടി.

സംഭവശേഷം ഒളിവിൽ പോയ പ്രതിയെ തിരുവല്ല ഡിവൈഎസ്പി എസ് ആഷാദിന്റെ നിർദ്ദേശ പ്രകാരം സി ഐ ബി കെ സുനിൽ കൃഷ്ണൻ അടങ്ങുന്ന പ്രത്യേക സംഘം വെള്ളിയാഴ്ച ഉച്ചയോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശാഖാകുമാരി കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം

തിരുവനന്തപുരം : ശാഖാകുമാരി കൊലക്കേസിൽ പ്രതി അതിയന്നൂർ അരുൺ നിവാസിൽ അരുണിന് (32) ജീവപര്യന്തം തടവ് ശിക്ഷ .നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ കോടതിയാണു ശിക്ഷ വിധിച്ചത്.സ്വത്തുക്കൾ തട്ടിയെടുക്കാൻ തന്നെക്കാൾ 24 വയസ്സ് കൂടുതലുള്ള...

പെരിങ്ങര ഗ്രാമപഞ്ചായത്ത് വിജയവീഥി- 2024 വ്യക്തിത്വ വികസന ക്ലാസ്  നടന്നു

തിരുവല്ല: പെരിങ്ങര ഗ്രാമപഞ്ചായത്ത് വിജയവീഥി- 2024 വ്യക്തിത്വ വികസന ക്ലാസ് ചലച്ചിത്ര നടനും സംവിധായകനുമായ എം. ബി പദ്മകുമാർ ഉദ്ഘാടനം ചെയ്തു.   പഞ്ചായത്ത് പ്രസിഡണ്ട് എബ്രഹാം തോമസ്  അധ്യക്ഷത വഹിച്ചു. ദേശീയ ചലച്ചിത്ര പുരസ്കാര...
- Advertisment -

Most Popular

- Advertisement -