ഓരോരുത്തർക്കും അവരവരുടെ വിശ്വാസം അനുസരിച്ച് ജീവിക്കുന്നതിനുള്ള എല്ലാ അവകാശവും ഇന്ത്യൻ ഭരണഘടന നൽകുന്നുണ്ട് അതിന് പ്രത്യേക നിയമനിർമാണത്തിന്റെ ആവശ്യമെന്തെന്ന് മനസ്സിലാകുന്നില്ല.പുരാതനമായ തങ്ങളുടെ വിശ്വാസവും പാരമ്പര്യവും നിലനിർത്തുന്നതിന് നിയമനിർമ്മാണം നടത്തണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുന്നവർ 1958ലെ സുപ്രീംകോടതി വിധിക്ക് ശേഷം സഭ ഒരുമിച്ച് പോയ കാലഘട്ടത്തെ അനുസ്മരിക്കുന്നത് നന്നായിരിക്കും എന്ന് അദ്ദേഹം പറഞ്ഞു.
യാക്കോബായ വിഭാഗത്തിൻറെ സ്വത്തുക്കൾ കയ്യടക്കുന്നു എന്നതല്ല, സുപ്രീംകോടതി വിധി അനുസരിച്ച് യഥാർത്ഥ അവകാശികൾക്ക് അത് കൈമാറുക എന്നതാണ് അധികാരികളിൽ നിക്ഷിപ്തമായ കർത്തവ്യം എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.