പത്തനംതിട്ട : ജില്ലാ കലക്ടറുടെ ഒദ്യോഗിക വസതികൂടിയായ ക്യാമ്പ് ഓഫീസ് സെപ്റ്റംബര്‍ 9 ന് രാവിലെ 9 ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. ആരോഗ്യ വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് അധ്യക്ഷയാകും.
റവന്യൂ വകുപ്പ് മന്ത്രി കെ. രാജനാണ് മുഖ്യഅതിഥി. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. എംപി, എംഎല്‍.എ മാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, നഗരസഭാ അധ്യക്ഷന്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ നേതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പൊതുമരാമത്ത് വകുപ്പ് പ്രകൃതി സൗഹൃദ നിർമ്മാണ രീതിയിലൂടെയാണ് കെട്ടിടം പൂർത്തിയാക്കിയത്.