കൽപറ്റ : മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടലിൽ മാതാപിതാക്കളും സഹോദരിയും ഉൾപ്പെടെ കുടുംബത്തിലെ 9 പേർ നഷ്ടമായ ശ്രുതിയും പ്രതിശ്രുത വരനായ ജെൻസനും വാഹന അപകടത്തിൽ പെട്ടു . ഇതിൽ ജെൻസന്റെ നില ഗുരുതരമാണ് .ഇന്നലെ വൈകുന്നേരം കൽപറ്റയിലെ വെള്ളാരംകുന്നിൽ വച്ച് സ്വകാര്യ ബസുമായി ഇവർ സഞ്ചരിച്ച വാൻ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
വാനിൽ ഉണ്ടായിരുന്ന ഏഴ് പേർക്ക് പരിക്കേറ്റു . ബസ്സിൽ ഉണ്ടായിരുന്ന രണ്ടു പേർക്കും പരിക്കുണ്ട്.കാലിന് പരിക്കേറ്റ് ശ്രുതിയും ആശുപത്രിയിൽ ചികിത്സയിലാണ്.ജെൻസൻ അതീവ ഗുരുതരാവസ്ഥയിലാണെന്നും സാധ്യമായതെല്ലാം ചെയ്തുവരികയാണെന്നും ഡോക്ടർമാർ അറിയിച്ചു.
ചൂരല്‍മലയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ ശ്രുതിയുടെ അച്ഛനും അമ്മയും അനിയത്തിയും ഉൾപ്പെടെ കുടുംബത്തിലെ 9 പേർ മരിച്ചിരുന്നു.ഉരുൾപൊട്ടൽ ദുരന്തത്തിന് ഒരു മാസം മുൻപ് ജെൻസണും ശ്രുതിയും തമ്മിലുള്ള വിവാഹനിശ്ചയവും അതേ ദിവസം ശ്രുതിയുടെ പുതിയ വീടിന്റെ പാലു കാച്ചലും നടന്നിരുന്നു.താത്കാലിക പുനരധിവാസത്തിൽ ശ്രുതി ഇപ്പോൾ മുണ്ടേരിയിലാണ് താമസം.