Thursday, November 21, 2024
No menu items!

subscribe-youtube-channel

HomeNewsAdoorലൈഫ് ലൈനിൽ...

ലൈഫ് ലൈനിൽ കാർഡിയാക് എം ആർ ഐ യും  കാർഡിയാക് സി ടി ഡയാലിസിസ് യൂണിറ്റും പൾമനോളജി വിഭാഗവും ആരംഭിച്ചു

അടൂർ : അടൂർ ലൈഫ് ലൈൻ ആശുപത്രിയിൽ കാർഡിയാക് എം ആർ ഐ യും കാർഡിയാക് സി ടി ഡയാലിസിസ് യൂണിറ്റും പൾമനോളജി വിഭാഗവും ആരംഭിച്ചു. ധനകാര്യ വകുപ്പു മന്ത്രി  കെ എൻ ബാലഗോപാൽ  ഉദ്ഘാടനം ചെയ്യ്തു. ലൈഫ് ലൈൻ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ എസ് പാപ്പച്ചൻ അധ്യക്ഷത വഹിച്ചു.

ഹൃദയത്തിലെ പേശികളുടെയും അറകളുടെയും പ്രവർത്തനത്തിലുള്ള വൈകല്യങ്ങൾ കണ്ടുപിടിക്കുന്നതിനുള്ള നൂതനമായ സാങ്കേതിക വിദ്യയാണ് കാർഡിയാക് എം ആർ ഐ (3 Tesla) സ്കാൻ. 128 സ്ലൈസ് സി ടി  സ്കാൻ വഴി ഹൃദയത്തിലെ ബ്‌ളോക്ക് നിർണയിക്കുന്ന ആൻജിയോഗ്രാം നടത്തുന്നതിനുള്ള സംവിധാനമാണ് പുതുതായി ആരംഭിക്കുന്ന കാർഡിയാക് സി ടി.

സാധാരണ ഹീമോ ഡയാലിസിനു പുറമെ, ഗുരുതരാവസ്ഥയിലുള്ള രോഗികൾക്കു ഡയാലിസിസ് നടത്തുന്ന  സി ആർ ആർ ടി (Continuous Renal Replacement Therapy) വിഷബാധയേറ്റു വൃക്കകൾ തകരാറിലാകുന്നവർക്കുള്ള ഹീമോപെർഫ്യൂഷൻ പ്ലാസ്മാ റീപ്ലേസ്‌മെന്റ് തെറാപ്പി തുടങ്ങിയ ചികിത്സകൾ പുതുതായി ആരംഭിച്ചിട്ടുള്ള ഡയാലിസിസ് യൂണിറ്റിൽ നിന്ന് ലഭിക്കും.

ആസ്മാ, അലർജി, സി ഓ പി ഡി (Chronic Obstructive Pulmonary Disease), എന്നിവക്ക് പുറമെ സങ്കീർണമായ എല്ലാത്തരം ശ്വാസകോശ രോഗങ്ങൾക്കുള്ള ചികിത്സയും ലൈഫ് ലൈനിലെ പൾമോനോളജി ഡിപ്പാർട്മെന്റിൽ നിന്നും ലഭ്യമാണ്. ബ്രോങ്കോസ്കോപ്പി, തോറാക്കോസ്‌കോപ്പി, ഡ്രഗ് അലർജി ടെസ്റ്റ്, ശ്വാസനാളത്തിൽ കുടുങ്ങുന്ന വസ്തുക്കൾ പുറത്തെടുക്കുന്നതിനുള്ള നൂതന സംവിധാനം എന്നിവയും ലൈഫ് ലൈനിൽ ഉണ്ട്. മന്ത്രിക്കുള്ള ഉപഹാരം ആശുപത്രി ഡയറക്ടർ ഡെയ്സി പാപ്പച്ചൻ നൽകി.

യോഗത്തിൽ മെഡിക്കൽ ഡയറക്ടർ ഡോ മാത്യൂസ് ജോൺ, കാർഡിയോളജി വിഭാഗം തലവൻ ഡോ സാജൻ അഹമ്മദ്, റേഡിയോളോജിസ്റ് ഡോ അബ്ദുൽ ഫൈസൽ, നെഫ്രോളജിസ്റ് ഡോ അഭിലാഷ് ചെറിയാൻ, പൾമോണോലളജിസ്റ് ഡോ അർജുൻ സുരേഷ്, ഡയറക്ടർ ഡോ സിറിയക് പാപ്പച്ചൻ, ന്യൂറോ സർജൻ ദോ വിഷ്ണു പി എസ്, നെഫ്രോളജിസ്റ് ദോ നിഷി മാത്യു, സിഇഒ ഡോ ജോർജ് ചാക്കച്ചേരി എന്നിവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കർക്കടക വാവ് : സുരക്ഷാ ക്രമികരണങ്ങൾ ഉറപ്പാക്കണം – ഹൈക്കോടതി

കൊച്ചി : പ്രതികൂല കാലാവസ്ഥയുടെ പശ്ചാത്തലത്തിൽ,മൂന്നിനും നാലിനും കർക്കടക വാവിനോട് അനുബന്ധിച്ചുള്ള ബലി തർപ്പണത്തിനു ഭക്തർക്കും മറ്റുള്ളവർക്കും സുരക്ഷ ഉറപ്പാക്കാൻ സംസ്ഥാന പൊലീസ് മേധാവിക്കും സർക്കാരിനും ഹൈക്കോടതി നിർദേശം നൽകി. ജില്ലാ പൊലീസ്...

Kerala Lotteries Results : 18-06-2024 Sthree Sakthi SS-420

1st Prize Rs.7,500,000/- (75 Lakhs) SP 645637 (ADOOR) Consolation Prize Rs.8,000/- SN 645637 SO 645637 SR 645637 SS 645637 ST 645637 SU 645637 SV 645637 SW 645637 SX...
- Advertisment -

Most Popular

- Advertisement -