Sunday, April 6, 2025
No menu items!

subscribe-youtube-channel

HomeNewsKonniവരുമാനത്തിൽ വൻ...

വരുമാനത്തിൽ വൻ കുതിപ്പു നടത്തി കോന്നി- അടവി- ഗവി ഇക്കോ ടൂറിസം

പത്തനംതിട്ട : ഓണം നാളുകളിൽ വരുമാനത്തിൽ വൻ കുതിപ്പു നടത്തി കോന്നി- അടവി- ഗവി ഇക്കോ ടൂറിസം. ഓണദിനങ്ങളിൽ 26 ,02,664 രൂപയുടെ കലക്ഷനാണ് സഞ്ചാരികളുടെ പ്രിയ ഇടമായി മാറിയ കോന്നി-അടവി-ഗവി ഇക്കോ ടൂറിസം സെൻ്ററുകൾക്ക് ലഭിച്ചത്. കെ.എസ്.ആർ.ടി.യുടെ ഗവി ബജറ്റ് ടൂറിസം യാത്രയ്ക്കും നല്ല പ്രതികരണമാണ് എല്ലാ ജില്ലകളിൽനിന്നും ലഭിക്കുന്നത്

ഈ മാസം 16 മുതൽ 22 വരെയുള്ള കണക്കനുസരിച്ച് കോന്നി ആനത്താവളവും മുണ്ടോംമൂഴി അടവി കുട്ടവഞ്ചി സവാരിയും ഗവിയും ഉൾപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലേയ്ക്ക് സഞ്ചാരികളുടെ എണ്ണത്തിൽ വലിയ വർധനയാണ് ഇക്കുറി ഉണ്ടായത്. കോന്നിയുടെ സൗന്ദര്യം ആസ്വദിച്ച് കെ.എസ്.ആർ.ടി ഏർപ്പെടുത്തിയ ഗവി ബജറ്റ് ടൂറിസം യാത്രാ വഴിയും ഓണാവധിക്കാലത്ത്
കോന്നി ആനത്താവളം, ആനയൂട്ട്, 3D തിയേറ്റർ, ഗവി പാക്കേജ്, കുട്ടവഞ്ചി സവാരി, ബാംബു ഹട്ട് തുടങ്ങിയ സന്ദർശിച്ച 15887 വിനോദസഞ്ചാരികളിൽ നിന്നായി 2602664 രൂപയുടെ വരുമാനമാണ് ഉണ്ടായത്.

അവിട്ടം മുതലുള്ള ഏഴു ദിനങ്ങളിലായി സന്ദർശകർ ഏറെ എത്തിയത് 17 നാണ്.  3736 വിനോദ സഞ്ചാരികളിൽ നിന്നായി  641601 രൂപയുടെ വരുമാനമാണ് അന്ന് മാത്രം ലഭിച്ചത്. കെ.എസ്.ആർ.ടി.സി എല്ലാ ജില്ലകളിൽനിന്നും ആരംഭിച്ച അടവിയിലെ കുട്ടവഞ്ചി സവാരിയും ഗവിയിലെ കാഴ്ചകളും ഒപ്പം പരുന്തുംപാറ യാത്രയും ചേർന്നുള്ള ഒറ്റ പാക്കേജായ ഗവി ബജറ്റ് ടൂറിസം യാത്രയ്ക്ക് നല്ല പ്രതികരണമാണ് ലഭിക്കുന്നെതെന്ന്  ടി സി ബജറ്റ് ടൂറിസം സെൽ അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബാംഗ്ലൂർ റോഡ് പാലം അപകടത്തിൽ: കൽക്കെട്ട് ഇടിഞ്ഞു

ആറന്മുള : പഞ്ചായത്തിലൂടെ കടന്നുപോകുന്ന പുത്തൻകാവ് - കിടങ്ങന്നൂർ പൊതുമരാമത്ത് റോഡിലെ നീർവിളാകം കിഴക്കേചിറ പാലത്തിന്റെ കെട്ടുകൾ കൂടുതൽ ഇടിഞ്ഞു. അടുത്തിടെ ബിഎം ആൻഡ് ബിസി നിലവാരത്തിൽ നവീകരിച്ച റോഡിലൂടെ വലിയ ഭാരത്തിൽ...

Kerala Lottery Results : 03-03-2025 Win Win W-811

1st Prize Rs.7,500,000/- (75 Lakhs) WN 155804 (KOTTAYAM) Consolation Prize Rs.8,000/- WO 155804 WP 155804 WR 155804 WS 155804 WT 155804 WU 155804 WV 155804 WW 155804 WX...
- Advertisment -

Most Popular

- Advertisement -