കോട്ടയം: ഗാന്ധിജി വിഭാവനം ചെയ്ത സ്വാതന്ത്ര്യം സംജാതമാകുന്നത് വ്യക്തി സ്വാതന്ത്ര്യത്തിൻ്റെ പൂർണ്ണതയിലാണന്ന് മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ. സിറിയക് തോമസ്. ഓർത്തഡോക്സ് സുറിയാനി സഭയുടെ മദ്യവർജന സമതിയുടെ ആഭിമുഖ്യത്തിൽ മുക്തിദിൻ 2024 ദിനാചരണത്തിൻ്റെ ഭാഗമായി ലഹരി നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയം ഗാന്ധി പ്രതിമയ്ക്ക് സമീപം നടത്തിയ ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മദ്യ ലഭ്യത കുറയ്ക്കുക, ആരാധനാലയങ്ങളിൽ നിന്ന് ബാറുകളുടേയും ബിവറേജ് ഔട്ട് ലെറ്റുകളുടേയും ദൂരപരിധി വർദ്ധിപ്പിക്കുക, മദ്യത്തെ പ്രോൽസാഹിപ്പിക്കുന്ന പരസ്യങ്ങൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഉപവാസം സംഘടിപ്പിച്ചത്. സമതി പ്രസിഡൻ്റ് യൂഹാനോൻ മാർ പോളിക്കർപ്പോസ് അദ്ധ്യക്ഷത വഹിച്ചു.
സമ്മേളനത്തിൽ ഡോ. യൂഹാനോൻ മാർ ദീയസ്കോറസ് മെത്രാപ്പാലീത്താ, വൈദീക ട്രസ്റ്റി. ഫാ. തോമസ് വർഗീസ് അമയിൽ, പ്രഫൊ സി. മാമച്ചൻ മാങ്ങാനം, ഫാ. കുര്യാക്കോസ് തണ്ണിക്കോട്, ഫാ. ജോർജ് വർഗീസ് ചേപ്പാട്, ഫാ. ഏബ്രഹാം വാഴയ്ക്കൽ, ഫാ. തോമസ് വർഗീസ്, ഫാ. മോഹൻ ജോസഫ്, ഫാ. എൽദോ ഏലിയാസ്, ഡോ. റോബിൻ പി. മാത്യു, അലക്സ് മണപ്പുറത്ത് അഡ്വ. ടോം കോര, ഒ. അച്ചൻ കുഞ്ഞ് ബ്ലസൻ കുര്യൻ തോമസ് എൽദോ വി. ജെ എന്നിവർ പ്രസംഗിച്ചു.