ചെങ്ങന്നൂർ : നിർദിഷ്ട ചെങ്ങന്നൂർ – പമ്പ റെയിൽപ്പാതയുടെ അന്തിമ ലൊക്കേഷൻ സർവേക്ക് അനുമതി ലഭിച്ചതായി കേന്ദ്ര റെയിൽവേ സഹമന്ത്രി രവണീത് സിങ് അറിയിച്ചു. 75 കിലോമീറ്റർ നീളമുളള ഈ പാതയ്ക്കാവശ്യമായ പദ്ധതിരേഖ തയ്യാറാക്കി വരുന്നതിന്റെ സർവേ നടന്നു വരികയാണ്. കഴിഞ്ഞ പാർലമെന്റ് സമ്മേളന കാലത്ത് റെയിവേ വികസനവുമായി ബന്ധപ്പെട്ട് അഡ്വ ഹാരിസ് ബീരാൻ എം പി വിഷയം രാജ്യസഭയിൽ ഉന്നയിച്ചിരുന്നു. ഇതിന്റെ മറുപടിയിലാണ് കേന്ദ്രമന്ത്രി വ്യക്തമാക്കിയത്.
അങ്കമാലി- ശബരി റെയിൽപ്പാത പദ്ധതിക്ക് ചെലവുപങ്കിടുന്ന കാര്യത്തിൽ സംസ്ഥാനം നിലപാട് അറിയിച്ചിട്ടില്ലന്ന് കേന്ദ്രം അറിയിച്ചു. പദ്ധതിച്ചെലവ് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തുല്യമായി വഹിക്കുന്നതിൽ അഭിപ്രായം തേടി അയച്ച കത്തിനോട് കേരളം പ്രതികരിച്ചിട്ടില്ലെന്നും കേന്ദ്രമന്ത്രി സൂചിപ്പിച്ചു.