തിരുവനന്തപുരം : വർക്കല ബീച്ചിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികളിൽ ഒരാളെ തിരയിൽപ്പെട്ട് കാണാതായി. ബെംഗളൂരുവിലെ ഐടി വിദ്യാർത്ഥികളാണ് തിരയിൽപ്പെട്ടത്. വർക്കല അലിയിറക്കം ബീച്ചിലാണ് സംഭവം. ഉച്ചയ്ക്ക് 12 മണിയോടെ പെൺകുട്ടികൾ ഉൾപ്പെടെ നാലംഗ സംഘമാണ് ബീച്ചിലിറങ്ങിയത്. വിദ്യാർത്ഥിയായ മുഹമ്മദ് നോമാനെ നാട്ടുകാരും ലൈഫ് ഗാർഡുകളും ചേർന്ന് രക്ഷപ്പെടുത്തി.കാണാതായ 28 വയസുകാരന് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.
