ശ്രീഹരിക്കോട്ട : പിഎസ്എൽവി സി-59 ,പ്രോബ – 3 വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സ്റ്റേഷനില്‍ വൈകുന്നേരം 4.04നായിരുന്നു വിക്ഷേപണം. ബുധനാഴ്ച നടത്താനിരുന്ന വിക്ഷേപണം സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന് വ്യാഴാഴ്ചയിലേക്ക് മാറ്റിവെക്കുകയായിരുന്നു. വിക്ഷേപണത്തിന്റെ നാല് ഘട്ടങ്ങളും വിജയകരമായി പൂർത്തിയാക്കിയതായി ഇസ്രോ അറിയിച്ചു.
യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ പ്രോബ 3 ദൗത്യത്തില്‍ രണ്ട് ഉപഗ്രഹങ്ങളാണുള്ളത്.സൂര്യന്‍റെ അന്തരീക്ഷത്തില്‍ ഏറ്റവും ബാഹ്യഭാഗത്തുള്ളതും ചൂടേറിയതുമായ കൊറോണയെ കുറിച്ച് പഠിക്കുകയാണ് പ്രോബ 3യുടെ ദൗത്യം. ഐഎസ്ആർഒയുടെ കൊമേഴ്സ്യൽ വിഭാഗമായ ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡും യൂറോപ്യൻ സ്പേസ് ഏജൻസിയും ചേർന്നാണ് പ്രോബ -3 ദൗത്യം നയിച്ചത്.