തിരുവല്ല: തിരുവല്ലായിൽ ജർമ്മൻ ഭാഷ പഠിക്കാൻ എത്തിയ വിദ്യാർത്ഥി തൂങ്ങി മരിച്ചു. കുമളി സ്വദേശീ അഭിജീത്ത് (21) ആണ് തൂങ്ങി മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12.30 മണിയോടെ ആയിരുന്നു സംഭവം. തിരുവല്ലായിൽ ജര്‍മന്‍ ഭാഷാ പഠനത്തിനായി എത്തിയ അഭിജിത്ത് തിരുമൂലപുരത്ത് വാടകയ്ക്കാണ് താമസിച്ചിരുന്നത്. തുടർന്ന് പഠനത്തിന് എത്തിയ യുവതിയുമായി പരിചയത്തിലായി.
ഇതിനിടയിൽ ഇവർ തമ്മിൽ അടുപ്പത്തിലാകുകയും തുടർന്ന് വിദ്യാർത്ഥിനി പ്രണയത്തിൽ നിന്നും പിൻമാറിയതോടെ ഇവർ തമ്മിൽ അകന്നു. കമിതാവ് വിളിക്കുന്ന കോളുകൾ വിദ്യാർത്ഥിനി എടുക്കാതായതോടെ ഇവർ തമ്മിൽ തർക്കത്തിലായി.
ഇന്ന് രാവിലെ വീഡിയോ കോള്‍ ചെയ്ത് പെണ്‍കുട്ടിയോട് താന്‍ ആത്മഹത്യ ചെയ്യുകയാണെന്ന് അഭിജിത്ത് പറഞ്ഞു. പെണ്‍കുട്ടി ഉടന്‍ അഭിജിത്തിന്റെ താമസസ്ഥലത്തേക്ക് എത്തിയെങ്കിലും അപ്പോഴേക്കും അഭിജിത്ത് ആത്മഹത്യ ചെയ്യ്തിരുന്നു. അവധി ദിനം പ്രമാണിച്ച് നാട്ടിൽ പോയിരുന്ന അഭിജിത്ത് ഞായറാഴ്ച രാവിലെയാണ് തിരുവല്ലയിൽ മടങ്ങിയെത്തിയത്. തിരുവല്ലാ പോലീസ് മേൽ നടപടി സ്വീകരിച്ചു.