പാലക്കാട് : കല്ലടിക്കോട്ട് സ്കൂൾ വിദ്യാർത്ഥികളുടെ ഇടയിലേക്ക് ലോറി പാഞ്ഞുകയറി നിരവധി പേർക്ക് പരുക്കേറ്റു. പരിക്കേറ്റ മൂന്ന് വിദ്യാര്‍ത്ഥികളുടെ നില ഗുരുതരമാണ് .ഇന്ന് വൈകിട്ട് നാലുമണിയോടെയാണ് അപകടമുണ്ടായത്.കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തിൽപ്പെട്ടത്. സ്കൂളിന് സമീപത്ത് വെച്ചാണ് അപകടം .
സ്കൂളിൽ നിന്ന് വിദ്യാര്‍ത്ഥികള്‍ റോഡിലൂടെ നടന്നുപോകുന്നതിനിടെ നിയന്ത്രണം വിട്ടെത്തിയ ലോറി വിദ്യാര്‍ത്ഥികളുടെ മുകളിലേക്ക് പാഞ്ഞുകയറുകയായിരുന്നു. മണ്ണാര്‍കാട് ഭാഗത്തേക്ക് സിമന്റുമായി പോയ ലോറിയാണ് അപകടമുണ്ടാക്കിയത്. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു