Saturday, October 31, 2026
No menu items!

subscribe-youtube-channel

HomeNew Delhiസേവാ തീർത്ഥ്',...

സേവാ തീർത്ഥ്’, ‘കർത്തവ്യ ഭവൻ-1 & 2’ എന്നിവ നാളെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ന്യൂഡൽഹി : പ്രധാനമന്ത്രിയുടെ ഓഫീസ്, ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടേറിയറ്റ്, ക്യാബിനറ്റ് സെക്രട്ടേറിയറ്റ് എന്നിവ ഉൾക്കൊള്ളുന്ന സേവാ തീർത്ഥ് എന്ന കെട്ടിട സമുച്ചയവും കർത്തവ്യ ഭവൻ -1 & 2 ഉം നാളെ ഉച്ചയ്ക്ക് 1:30 ന് പ്രധാനമന്ത്രിനരേന്ദ്ര മോദി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 6 മണിക്ക് സേവാ തീർത്ഥിൽ സംഘടിപ്പിക്കുന്ന പൊതുപരിപാടിയെ അദ്ദേഹം അഭിസംബോധന ചെയ്യും.

ധനകാര്യ മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം, കോർപ്പറേറ്റ് കാര്യ മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം, സാംസ്കാരിക മന്ത്രാലയം, നിയമ-നീതി മന്ത്രാലയം, വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം, കൃഷി-കർഷക ക്ഷേമ മന്ത്രാലയം, രാസവസ്തു- രാസവള മന്ത്രാലയം, ഗോത്രകാര്യ മന്ത്രാലയം എന്നിവയുൾപ്പെടെ നിരവധി പ്രധാന മന്ത്രാലയങ്ങൾ കർത്തവ്യ ഭവൻ-1 & 2 ൽ ഉൾക്കൊള്ളുന്നു.

പതിറ്റാണ്ടുകളായി, സെൻട്രൽ വിസ്റ്റ മേഖലയിൽ വിവിധ ഇടങ്ങളിലായി ചിതറിക്കിടന്നിരുന്ന പഴയ കെട്ടിടങ്ങളിലാണ് നിരവധി പ്രധാന ​ഗവൺമെന്റ് ഓഫീസുകളും മന്ത്രാലയങ്ങളും പ്രവർത്തിച്ചിരുന്നത്.ഇവ ഏകോപിപ്പിച്ചുകൊണ്ടാണ് പുതിയ കെട്ടിട സമുച്ചയങ്ങൾ പ്രവർത്തനം ആരംഭിക്കുന്നത്

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വാൽപ്പാറയിൽ മുതലയുടെ ആക്രമണത്തിൽ പ്ലസ്ടു വിദ്യാർഥിക്കു പരുക്ക്

തൃശ്ശൂർ :വാൽപ്പാറയിൽ മുതലയുടെ ആക്രമണത്തിൽ പ്ലസ്ടു വിദ്യാർഥിക്കു പരുക്ക്.മാനാമ്പള്ളി സ്വദേശി അജയ്‌ക്കാണ് (17) കയ്യിലും കാലിലും പരുക്കേറ്റത്.ഇന്നലെ വൈകുന്നേരം വാൽപ്പാറ മാനമ്പിള്ളിയിൽ പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു സംഭവം.കൈകാലുകളിൽ ആഴത്തിൽ മുറിവേറ്റ അജയിനെ വാൽപ്പാറയിലെ...

വാൽമീകി കോർപ്പറേഷൻ അഴിമതിക്കേസ് : കർണാടക മന്ത്രി രാജിവെച്ചു

ബംഗളുരു : വാല്മീകി കോർപറേഷൻ ഫണ്ട് ക്രമക്കേട് ആരോപണത്തിൽ കർണാടക മന്ത്രി ബി നാഗേന്ദ്ര രാജിവച്ചു. കേസിൽ നാഗേന്ദ്രയെ പ്രോസിക്യൂട്ട് ചെയ്യാൻ സിബിഐ ഗവർണറുടെ അനുമതി തേടിയതിന് പിന്നാലെയാണ് രാജി.കേസിൽ ഇഡികുറ്റപത്രം സമർപ്പിച്ചതിന്...
- Advertisment -

Most Popular

- Advertisement -