Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsശബരീശന് തങ്ക...

ശബരീശന് തങ്ക അങ്കി ചാർത്തി ദീപാരാധന: ഭക്തർക്ക് ദർശിക്കാൻ അവസരം ഒരുക്കി 

ശബരിമല: മണ്ഡലപൂജയ്ക്കു മുന്നോടിയായി ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽനിന്നു ഘോഷയാത്രയായി സന്നിധാനത്ത് എത്തിച്ച തങ്ക അങ്കിക്ക് ഭക്തി നിർഭരമായ  വരവേൽപ്പ് നൽകി. തുടർന്നു തങ്ക അങ്കി ചാർത്തി ശബരീശനു ദീപാരാധന നടന്നു.

തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമയാണ് മണ്ഡലപൂജയ്ക്കു ചാർത്തുന്നതിനുള്ള 451 പവൻ തൂക്കമുള്ള തങ്ക അങ്കി 1973 ൽ നടയ്ക്കു വച്ചത്. പതിനെട്ടാംപടിക്കു മുകളിൽ ദേവസ്വം വകുപ്പു മന്ത്രി വി.എൻ.വാസവൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, ദേവസ്വം ബോർഡ് അംഗങ്ങളായ എ. അജികുമാർ, ജി. സുന്ദരേശൻ എന്നിവരുടെ നേതൃത്വത്തിൽ തങ്കഅങ്കി ഏറ്റുവാങ്ങി.

എ.ഡി.ജി.പി. എസ്. ശ്രീജിത്ത്, എ.ഡി.എം. അരുൺ എസ്. നായർ, സന്നിധാനം സ്പെഷൽ ഓഫീസർ ബി. കൃഷ്ണകുമാർ എന്നിവർ സന്നിഹിതരായി. തമിഴ്‌നാട് ദേവസ്വം വകുപ്പുമന്ത്രി പി.കെ. ശേഖർബാബുവും തങ്ക അങ്കി ദർശനത്തിന് എത്തിയിരുന്നു.

തുടർന്നു സോപാനത്തിൽവച്ച് തന്ത്രി കണ്ഠര് രാജീവരും മേൽശാന്തിയും അരുൺകുമാർ നമ്പൂതിരിയും സഹശാന്തിമാരും ചേർന്നു തങ്ക അങ്കി ഏറ്റുവാങ്ങി ശ്രീകോവിലിനുള്ളിലേക്കു കൊണ്ടുപോയി.  6.30ന് തങ്ക അങ്കി ചാർത്തിയുള്ള മഹാ ദീപാരാധന നടന്നു. തുടർന്നു ഭക്തർക്ക് തങ്ക അങ്കി വിഭൂഷിതനായ അയ്യപ്പസ്വാമിയെ ദർശിക്കാൻ അവസരം ഒരുക്കി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കനത്ത മഴ : മുംബൈയിൽ റെഡ് അലർട്ട്

മുംബൈ : മുംബൈയിൽ കനത്ത മഴ തുടരുന്നു. റെഡ് അലർട്ട് പ്രഖ്യാപിച്ചു . ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശവും നല്‍കി.അത്യാവശ്യത്തിനല്ലാതെ വീടുകളിൽ നിന്നു പുറത്തിറങ്ങരുതെന്നാണ് മുന്നറിയിപ്പ് .കനത്ത മഴയോടൊപ്പം വേലിയേറ്റമുണ്ടായത് നഗരത്തിൽ വെള്ളക്കെട്ട് രൂക്ഷമാക്കി....

ട്രാഫിക് വാർഡനുമായുണ്ടായ തർക്കത്തിൽ ഇടപെട്ട ഓട്ടോ ഡ്രൈവർമാർക്ക് മർദ്ദനം:  നാലു പ്രതികൾ അറസ്റ്റിൽ

അടൂർ :  റോഡ് മുറിച്ചു കടക്കാൻ സഹായിച്ചുകൊണ്ടിരുന്ന ട്രാഫിക് വാർഡനുമായി തർക്കമുണ്ടാവുന്നതുകണ്ട് ഇടപെട്ട ഓട്ടോ ഡ്രൈവർമാരിൽ രണ്ടുപേർക്ക് മർദ്ദനമേറ്റു. സംഭവത്തിൽ 4 പേരെ അറസ്റ്റ് ചെയ്തു. അടൂർ ചേന്നമ്പള്ളി വിജി നിവാസിൽ വിജിലാൽ(35),...
- Advertisment -

Most Popular

- Advertisement -