തൃശ്ശൂർ : പുതുവർഷ രാത്രിയിൽ തൃശൂരിൽ യുവാവ് കുത്തേറ്റു മരിച്ചു.തൃശൂർ പാലിയം റോഡ് സ്വദേശി ലിവിൻ (30) ആണ് കൊല്ലപ്പെട്ടത്.സംഭവത്തിൽ പതിനാലുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു.തൃശൂർ നഗരത്തിലെ പാലസ് റോഡിന് സമീപത്ത് വച്ചാണ് ലിവിന് കുത്തേറ്റത്.
16 കാരനായ മറ്റൊരു കുട്ടിയേയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കുട്ടികളും ലിവിനുമായി വാക്കുതർക്കമുണ്ടായി .ഇതിനെത്തുടർന്ന് കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് കുട്ടികൾ ലിവിനെ കുത്തുകയായിരുന്നു. യുവാവിനെ കൊല്ലാനുപയോഗിച്ച കത്തി 14 കാരന്റേതാണെന്ന് പൊലീസ് പറഞ്ഞു.