തിരുവല്ല : കാർട്ടൂണിസ്റ്റ് ജോർജ് കുമ്പനാട്(94) അന്തരിച്ചു. ജനപ്രിയ കാർട്ടൂൺ കഥാപാത്രമായ ഉപ്പായി മാപ്ലയുടെ സൃഷ്ടാവാണ് .കുമ്പനാട് മാർത്തോമ്മാ ഫെലോഷിപ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.കേരള കാര്‍ട്ടൂണ്‍ അക്കാദമി വിശിഷ്ടാംഗമായിരുന്നു.
1980കളിലാണ് ഉപ്പായി മാപ്ല എന്ന കഥാപാത്രം മലയാളിക്ക് ഇടയിലേക്ക് എത്തിയത്.കേരള ധ്വനിയിലാണ് ജോർജ് വരച്ച ഈ കാർട്ടൂൺ കഥാപാത്രം ആദ്യം എത്തിയത് .പിന്നീട് ബോബനും മോളിയും ,പാച്ചുവും കോവാലനും, ലാലു ലീല തുടങ്ങിയ കാർട്ടൂൺ പംക്തികളിലും ഉപ്പായി മാപ്ലയെ ഉപയോഗിച്ചിരുന്നു. പരേതയായ ജോയമ്മയാണ് ഭാര്യ.നാല് പെൺമക്കളുണ്ട്.