തൃശൂർ : പ്രണയത്തിൽ നിന്നും പിന്മാറിയെന്നാരോപിച്ച് യുവതിയുടെ വീട്ടിലെത്തി ഇരുപത്തിമൂന്നുകാരൻ തീകൊളുത്തി ആത്മഹത്യ ചെയ്‌തു .തൃശൂർ കുട്ടനെല്ലൂരിൽ ഇന്നലെ രാത്രിയിലാണ് സംഭവം. കണ്ണാറ സ്വദേശി അർജുൻ (23) ആണ് ആത്മഹത്യ ചെയ്തത്.യുവതിയുടെ വീടിന്റെ ജനൽചില്ലുകൾ കല്ലെറിഞ്ഞ് തകർത്തതിന് ശേഷം വീടിന്റെ വരാന്തയിൽവച്ച് യുവാവ് ശരീരത്തിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു .പൊലീസെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ മരിക്കുകയായിരുന്നു.