തിരുവല്ല :– കാവുംഭാഗം കരുനാട്ടുകാവ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ തിരുവുത്സവം ആരംഭിച്ചു. രാവിലെ 9.45 നും 10.30 നും മദ്ധ്യേ കൊടിയേറ്റ് കർമ്മം ക്ഷേത്രം തന്ത്രി രഞ്ജിത്ത് നാരായണൻ ഭട്ടത്തിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ നടന്നു. ഏപ്രിൽ 12 ന് ആറാട്ടോട് കൂടി തിരുവുത്സവം സമാപിക്കും. ക്ഷേത്രത്തിൽ ഉത്സവ നാളുകളിൽ വിശേഷാൽ പൂജകളും, ശ്രീഭൂതബലിയും നടക്കും. ഏപ്രിൽ 10 ന് വൈകിട്ട് 07 ന് രാത്രി ഉത്സവബലിയും 08 ന് രാത്രി പള്ളിവേട്ടയും, ഗരുഡ വാഹനം എഴുന്നള്ളിപ്പും ഉണ്ടാകും.
ചടങ്ങുകൾക്ക് ഇസ്‌കോൺ പ്രസിഡണ്ട് ഡോ ജഗത് സാക്ഷി ദാസ്, സെക്രട്ടറി പേശല ഗോപാൽ ദാസ്, കരുനാട്ടുകാവ് ബ്രാഹ്‌മണ സമൂഹം പ്രസിഡണ്ട് രാജഗോപാൽ ശ്രീകൃഷ്ണ നിവാസ്, സെക്രട്ടറി ശിവകുമാർ ചൊക്കംമഠം എന്നിവർ നേതൃത്വം നൽകും.
ക്ഷേത്രത്തിൽ തിരുവുത്സവ നാളുകളിൽ കൊടിമര ചുവട്ടിൽ നിറപറ അർപ്പിക്കുവാനുള്ള സൗകര്യം ഉണ്ടാകുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.