Friday, February 21, 2025
No menu items!

subscribe-youtube-channel

HomeSpiritualപരുമല ഗുരുദേവ...

പരുമല ഗുരുദേവ – മഹാദേവ ക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞവും ശിവരാത്രി മഹോത്സവവും

തിരുവല്ല : പരുമല ഈസ്റ്റ് ഗുരുദേവ – മഹാദേവ ക്ഷേത്രത്തിലെ ഒന്നാമത് ഭാഗവത സപ്താഹയജ്ഞവും ശിവരാത്രി മഹോത്സവവും ഇന്ന് മുതൽ 26 വരെ നടക്കും. ഇന്ന് രാവിലെ 6മുതൽ അഖണ്ഡനാമജപയജ്‌ഞം. വൈകിട്ട് 5ന് സരസകവീശ്വരം ക്ഷേത്രത്തിൽ നിന്ന്  ആരംഭിക്കുന്ന വിഗ്രഹ ഘോഷയാത്ര എസ്.എൻ.ഡി.പി.യോഗം ഇൻസ്‌പെക്ടിംഗ് ഓഫിസർ എസ് രവീന്ദ്രൻ എഴുമറ്റൂർ ഉദ്ഘാടനം ചെയ്യും.

6.30ന്  യോഗക്ഷേമസഭ സംസ്ഥാന പ്രസിഡന്റ്  അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് ഭദ്രദീപ പ്രകാശനം നടത്തും. 6.45ന്  ക്ഷേത്രംതന്ത്രി റ്റി.കെ. മഹാരാജൻ നമ്പൂതിരി വിഗ്രഹപ്രതിഷ്ഠ നടത്തും. ശ്രുതി പ്രബോധ ഹരിപ്പാട് വേണുജി യജ്ഞാചാര്യനും ഉണ്ണികൃഷ്ണൻ തിരുമേനി യജ്ഞഹോതാവുമാണ്.

ദിവസവും രാവിലെ വിശേഷാൽ പൂജകൾ, എട്ടിന് ഭാഗവത പാരായണം,  12ന് ഭാഗവത കഥാപ്രഭാഷണം. ഒന്നിന് പ്രസാദമൂട്ട്, വൈകിട്ട് സമൂഹപ്രാർത്ഥന, ഭാഗവത പ്രഭാഷണം എന്നിവ നടക്കും. ഇതോടനുബന്ധിച്ച് അഖണ്ഡനാമജപം, ലളിത സഹസ്രനാമജപം, വിദ്യാഗോപാലമന്ത്രാർച്ചന, ഉണ്ണിയൂട്ട്, നവഗ്രഹ പൂജ, മൃത്യുഞ്ജയ ഹോമം എന്നിവയുണ്ടാകും.

23ന്  പകൽ 11ന്  രുഗ്മിണി സ്വയംവരം. വൈകിട്ട് 5ന്  സർവ്വൈശ്വര്യപൂജ, 25ന് ഉച്ചയ്ക്ക് ഒന്നിന് സമൂഹസദ്യ, മൂന്നിന് അവഭൃഥസ്നാനം. 26ന്  ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച്  രാവിലെ 6.30ന് ഗണപതിഹോമം, 915ന്  പന്തീരടിപൂജ വൈകിട്ട് 6.15ന്  യമരാജഹോമം ഏഴിന് സോപാനസംഗീതം തുടർന്ന് യാമപൂജ 8 മുതൽ ഭക്തിഗാനമേള  എന്നിവ ഉണ്ടായിരിക്കുമെന്ന്

ക്ഷേത്രഭരണസമിതി പ്രസിഡന്റ് ശശിധരൻ വി, സെക്രട്ടറി എം.എൻ. പ്രസാദ്, കൺവീനർ പുരുഷോത്തമൻ എ.എസ്, കമ്മിറ്റി അംഗങ്ങളായ രവീന്ദ്രൻ എം.ഡി, ഓമനക്കുട്ടൻ എന്നിവർ അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തിരുവല്ല പുഷ്പമേള 2025 : ചിത്രരചന മത്സരം

തിരുവല്ല: ഹോർട്ടികൾച്ചർ ഡവലപ്മെന്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ജനുവരി 30 മുതൽ ഫെബുവരി 9 വരെ മുൻസിപ്പൽ മൈതാനിയിൽ നടത്തുന്ന തിരുവല്ല പുഷ്പമേളയുടെ ഭാഗമായി ക്രമികരിച്ചിരിക്കുന്ന ചിത്രരചന മത്സരം തിരുവല്ല മാർത്തോമ്മ റസിഡൻഷ്യൽ സ്കൂളിൽ...

പശ്ചിമ ബംഗാളിൽ ബോംബ് സ്‌ഫോടനം; മൂന്ന് മരണം

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ ബോംബ് സ്‌ഫോടനത്തിൽ മൂന്ന് മരണം. മുർഷിദാബാദിൽ വീടിനുള്ളിൽ നാടൻ ബോംബ് നിർമാണത്തിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഇന്നലെ അർദ്ധരാത്രിയാണ് അപകടം നടന്നത്. മാമുൻ മൊല്ല, സാകിറുൽ സർക്കാർ, മുസ്താഖീൻ ഷെയ്ഖ്...
- Advertisment -

Most Popular

- Advertisement -