കണ്ണൂർ : കണ്ണൂർ ആറളം ഫാമിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി ദമ്പതികൾ കൊല്ലപ്പെട്ടു .പതിമൂന്നാം ബ്ലോക്ക് കരിക്കമുക്കിലെ വെള്ളി, ഭാര്യ ലീല എന്നിവരാണ് കൊല്ലപ്പെട്ടത്. വൈകുന്നേരമാണ് സംഭവം നടന്നത്. ദമ്പതികൾ കശുവണ്ടി ശേഖരിക്കുന്നതിനിടയിൽ കാട്ടാന ചവിട്ടിക്കൊല്ലുകയായിരുന്നു. ആറളം ആദിവാസി പുനരധിവാസ മേഖലയിൽ കാട്ടാനശല്യം അതിരൂക്ഷമാണെന്ന് പ്രദേശവാസികൾ പറഞ്ഞു .