തിരുവനന്തപുരം : ഭാര്യയ്‌ക്കും മകനും സാമ്പത്തിക ബാധ്യതയുള്ളതിനെ കുറിച്ച് അറിയില്ലായിരുന്നുവെന്ന് വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാന്റെ പിതാവ് അബ്ദുൾ റഹീം .സ്ഥിരമായി നാട്ടിലേക്ക് വിളിക്കാറുണ്ടായിരുന്നില്ലെന്നും സാമ്പത്തിക ബുദ്ധിമുട്ട് മകനെ അറിയിച്ചിരുന്നില്ല എന്നുമാണു റഹീമിന്റെ മൊഴി.
ബാങ്ക് ലോണും ഒരു ബന്ധുവിന്റെ കൈയിൽ നിന്നും വാങ്ങിയ വായ്പയും ഉൾപ്പെടെ 15 ലക്ഷം രൂപ നാട്ടിൽ ബാധ്യതയുണ്ടെന്ന വിവരം അറിയാമായിരുന്നു. ഫർസാനയുടെ സ്വർണമാല പണയത്തിൽ നിന്നെടുക്കാൻ 60,000 രൂപ അയച്ചു കൊടുത്തിരുന്നുവെന്നും റഹിം പറഞ്ഞു.
അതേസമയം ,അഫാനെതിരെ അമ്മ ഷെമീന ഇതുവരെയും മൊഴിനൽകിയിട്ടില്ല. കട്ടിലിൽ നിന്ന് വീണാണ് തനിക്ക് പരുക്ക് പറ്റിയതെണെന്നാണ് മജിസ്ട്രേറ്റിന് നൽകിയ മൊഴിയിലും ഷെമീന ആവർത്തിച്ചത്.