Thursday, November 5, 2026
No menu items!

subscribe-youtube-channel

HomeNewsThiruvallaദാസിന്റെ സ്വപ്നങ്ങൾക്കു...

ദാസിന്റെ സ്വപ്നങ്ങൾക്കു ചിറകുമുളയ്ക്കുന്നു

തിരുവല്ല : പത്തു  വർഷം മുൻപ് തെങ്ങിൽ നിന്ന് വീണു നട്ടെലിനു ക്ഷതം സംഭവിച്ച് അരയ്ക്കു താഴെ തളർന്നു കിടപ്പിലായ ദാസിന് വീണ്ടും ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽലിന്റെ കാരുണ്യ സ്പർശം. ബിലീവേഴ്‌സ്  ചർച്ച് മെഡിക്കൽ കോളേജ് ഹോസ്പിറ്റലും കുറിയന്നൂർ സെന്റ്.തോമസ് മാർത്തോമാ ചർച്ചും ചേർന്ന് ദാസിന് ഇലക്ട്രോണിക് വീൽചെയർ നൽകി.

ബിലീവേഴ്‌സ് ഹോസ്പിറ്റലിന്റെ ഡയറക്ടറും സി.ഇ.ഒ യുമായ പ്രൊഫ. ഡോ ജോർജ് ചാണ്ടി മറ്റീത്ര വീൽചെയർ ആശീർവദിച്ച് താക്കോൽ കൈമാറി. മെഡിക്കൽ സൂപ്രൻ്റ് ഡോ.ജോംസി ജോർജ് , അസ്സോസിയേറ്റ് ഡയറക്ടർ  ഡോ ജോൺ വല്യയത്ത്, സീനിയർ റീഹാബ് കൺസൽട്ടന്റ്  ഡോ തോമസ് മാത്യു, എൻ. ആർ.സി. എൻ. സി. ഡി. ഡയറക്ടർ  ജോൺസൺ ഇടയാറന്മുള, ചാപ്ളിൻ . ഫാ. തോമസ് വർഗ്ഗീസ്, കുറിയന്നൂർ സെന്റ്. തോമസ് മാർത്തോമാ ചർച്ച് ഇടവകാംഗം  സുരേഷ് മണ്ണിൽ, ടോണി ആന്റണി എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

സാമൂഹിക മാധ്യമങ്ങളിലൂടെ ദാസിന്റെ ദുരിതപൂർണമായ ജീവിതസാഹചര്യങ്ങളെ കുറിച്ച് മനസിലാക്കി ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ വിഭാഗം ഏതാനും മാസങ്ങൾക്കു മുൻപ് അദ്ദേഹത്തിന്റെ പുനരധിവാസത്തിനു ആവശ്യമായ ചികിത്സ സൗജന്യമായി നൽകുകയും, കുറിയന്നൂർ സെന്റ് തോമസ് ചർച്ച് ഇടവകാംഗമായ  സുരേഷ് മണ്ണിലുമായി  ചേർന്ന് ദാസിന്റെ സ്വന്തം ഭവനം എന്ന സ്വപ്നം സാക്ഷാത്കരിക്കുകയും ചെയ്തു.

സ്വയംപര്യാപ്തയുടെ മധുരമറിയാൻ ദാസിനു മുന്നിൽ ഇനി തടസങ്ങളില്ല. സ്വയം യാത്ര ചെയ്‌ത്‌ ലോട്ടറി കച്ചവടമോ മൽസ്യവില്പനയിൽ ഏർപ്പെടുകയോ എന്നതാണ് ലക്ഷ്യം എന്ന് ദാസ് ചടങ്ങിൽ അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആരോഗ്യ സേവനങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിൽ ശ്രീചിത്ര രാജ്യത്തിന് മാതൃക : കേന്ദ്ര സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്

തിരുവനന്തപുരം : ആരോഗ്യ സേവനങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിൽ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആന്റ് ടെക്നോളജി രാജ്യത്തിന് മാതൃകയാണെന്ന് കേന്ദ്ര ശാസ്ത്രസാങ്കേതിക-ഭൗമശാസ്ത്ര വകുപ്പ് സഹമന്ത്രിഡോ. ജിതേന്ദ്ര സിംഗ്.പ്രധാൻ മന്ത്രി സ്വാസ്‌ത്യ...

സ്ത്രീകൾക്ക് സൗജന്യയാത്ര: ക്ഷേമ പെൻഷൻ 3000: വമ്പൻ പ്രഖ്യാപനങ്ങളുമായി യുഡിഎഫ്

തിരുവനന്തപുരം: സംസ്ഥാനത്ത്‌ ജനപ്രിയ പ്രഖ്യാപനങ്ങളുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. യുഡിഎഫ് കേരളത്തിൽ അധികാരത്തിൽ തിരിച്ചെത്തിയാൽ സ്ത്രീകൾക്കെല്ലാം കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര എന്നതാണ് ഒന്നാമത്തെ തെരഞ്ഞെടുപ്പ് വാഗ്ദാനം. ഇതിനൊപ്പം തന്നെ കോളേജ്...
- Advertisment -

Most Popular

- Advertisement -