തിരുവല്ല : നാം ജീവിക്കുന്ന കാലഘട്ടത്തിന്റെ പ്രതിസന്ധികളെ അതിജീവിക്കുവാനും പ്രലോഭനങ്ങളെ ചെറുത്തുതോൽപ്പിക്കുവാനുമുള്ള കഴിവ് വചന കേൾവിയിലൂടെ സാധ്യതമാകണമെന്ന് തിരുവല്ല വിജയ ഇന്റർനാഷണൽ കൺവൻഷൻ സെന്ററിൽ നടന്ന ക്നാനായ കൺവൻഷൻ രണ്ടാം ദിവസം വചന ശുശ്രൂഷ നടത്തി റവ ബോബി മാത്യു പറഞ്ഞു. നാം ലോകത്തോടൊപ്പം ജീവിക്കുന്നവരോ അതോ ക്രിസ്തുവിനോടൊപ്പം നമ്മുടെ ജീവിതം ആഘോഷമാക്കി തീർക്കുന്നവരോ എന്ന് വിമർശനാത്മകമായി നമ്മുടെ ജീവിതത്തെ വിലയിരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമുദായ വലിയ മെത്രാപ്പോലീത്ത അർച്ച് ബിഷപ്പ് കുര്യാക്കോസ് മോർ സേവേറിയോസ് അധ്യക്ഷത വഹിച്ചു. മാത്യു എബ്രഹാം അമ്പലപ്പാട്ട്, ഇ എ അലക്സാണ്ടർ ഇടയാടിയിൽ സുവിശേഷ സമാജം വൈസ് പ്രസിഡന്റ് ഫാ. ബെന്നി എബ്രഹാം മാമലശ്ശേരിൽ, സുവിശേഷ സമാജം ജനറൽ സെക്രട്ടറി ജിജി എബ്രഹാം കറുകേലിൽ, എം പി തോമസ് മംഗലത്ത്, സജി മുണ്ടക്കൽ, തങ്കച്ചൻ ഇടയാടിച്ചിറ എന്നിവർ പ്രസംഗിച്ചു. വി സി തോമസ് വെട്ടിമൂട്ടിൽ ധ്യാനത്തിന് നേതൃത്വം നൽകി