മലപ്പുറം : മലപ്പുറത്ത് വൻ ലഹരി വേട്ട.കരിപ്പൂർ സ്വദേശി ആഷിഖിന്റെ വീട്ടിൽ നിന്നും ഒന്നര കിലോ എംഡിഎംഎ പൊലീസ് പിടിച്ചെടുത്തു. വിദേശത്ത് നിന്നും കാർഗോ വഴിയാണ് എംഡിഎംഎ എത്തിയത് എന്നാണ് വിവരം. ഇന്ന് പുലർച്ചെ പ്രത്യേക ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്.ഒമാനിൽ അഞ്ചുവർഷമായി സൂപ്പർമാർക്കറ്റ് ലീസിനെടുത്ത് നടത്തുകയായിരുന്നു ആഷിഖ്. ജനുവരിയിൽ കഞ്ചാവും രാസലഹരിയും കടത്തിയ കേസിൽ മട്ടാഞ്ചേരി പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.