ചങ്ങനാശ്ശേരി അതിരൂപതാ മുൻ മെത്രാപ്പോലീത്താ മാര്‍ ജോസഫ് പെരുന്തോട്ടം അടിസ്ഥാന ശിലാ വെഞ്ചരിപ്പ് കര്‍മ്മം നിര്‍വഹിക്കും. ചങ്ങനാശ്ശേരി അതിരൂപതാ മുഖ്യ വികാരി ജനറാള്‍ ഫാ. ആന്റണി ഏത്തയ്ക്കാട് അധ്യക്ഷത വഹിക്കും.
വികാരി ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍ പദ്ധതി വിശദീകരിക്കും. ജൂബിലി വര്‍ഷത്തോടനുബന്ധിച്ചാണ് എടത്വായിലും സമീപ പ്രദേശങ്ങളിലായി സ്വന്തമായി ഭൂമിയും വീടും ഇല്ലാത്ത കുടുംബങ്ങൾക്ക് പ്രത്യാശ ഭവനങ്ങള്‍ നിര്‍മ്മിച്ച് നൽകുന്നത്. 2025 ജൂബിലി വര്‍ഷം പ്രത്യാശയുടെ സന്ദേശം പകരുന്നവര്‍ ആവണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനം ഏറ്റെടുത്താണ് എന്നും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകയായി നിലകൊള്ളുന്ന എടത്വാ ഇടവക കുടുംബം ഭവനങ്ങള്‍ നിര്‍മ്മിക്കുന്നത്.
ഒന്‍പത് കുടുംബങ്ങള്‍ക്ക് സ്വന്തമായി ഭൂമിയും വീടും ഉള്‍പ്പടെ 29 പുതിയ വീടുകളും 40 വീടുകള്‍ പുതുക്കി പണിതും, സര്‍ക്കാര്‍ ലൈഫ് പദ്ധതിയില്‍പ്പെട്ട 40 വീടുകള്‍ക്ക് 2 ലക്ഷം രൂപ വീതം ധനസഹായമേകിയും നടപ്പാക്കുന്ന 5 കോടി രൂപയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് നിറവേറുന്നത് .
വികാരി ഫാ. ഫിലിപ്പ് വൈക്കത്തുകാരൻ കൈക്കാരന്‍മാരായ പി.കെ. ഫ്രാന്‍സീസ് കണ്ടത്തില്‍പറമ്പിൽ പത്തില്‍, ജെയ്‌സപ്പൻ മത്തായി കണ്ടത്തിൽ, ജെയിംസുകുട്ടി കന്നേല്‍ തോട്ടുകടവില്‍, കണ്‍വീനര്‍ ജോസിമോന്‍ അഗസ്റ്റിന്‍ എന്നിവര്‍ നേത്യത്വം നൽകും.