കോഴിക്കോട് : കനത്ത മഴയിൽ ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോൾ കാൽവഴുതി ഓടയിൽ വീണ് വയോധികൻ മരിച്ചു .പാലാഴി സ്വദേശി ശശിയാണ് (60) മരിച്ചത്. ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്. കനത്ത മഴ കാരണം ബസ് സ്റ്റോപ്പിലേക്ക് കയറി നിന്നതായിരുന്നു ശശിയും സുഹൃത്തും.അതിനിടയിൽ അബദ്ധത്തിൽ കാൽവഴുതി റോഡിനോടു ചേർന്നുള്ള ഓടയിലേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ അഗ്നിരക്ഷാസേനയുടെയും പൊലീസിന്റെയും നേതൃത്വത്തിൽ തെരച്ചിൽ ആരംഭിച്ചെങ്കിലും രാവിലെ പ്രദേശവാസികളാണ് ഒരു കിലോമീറ്ററോളം അകലെ നിന്നും ശശിയുടെ മൃതദേഹം കണ്ടെത്തിയത്.