Tuesday, October 20, 2026
No menu items!

subscribe-youtube-channel

HomeNewsവോട്ടര്‍പട്ടിക ശുദ്ധീകരണത്തിന്...

വോട്ടര്‍പട്ടിക ശുദ്ധീകരണത്തിന് രാഷ്ട്രീയ പാര്‍ട്ടികള്‍ സഹകരിക്കണം : ജില്ലാകളക്ടർ

പത്തനംതിട്ട : നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍പട്ടിക ശുദ്ധീകരിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സഹകരിക്കണമെന്ന് ജില്ലാ കലക്ടര്‍ എസ്.പ്രേം കൃഷ്ണന്‍ അറിയിച്ചു. ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലും മാര്‍ച്ച് 31നകം ബൂത്ത് ലെവല്‍ ഏജന്റമാരുടെ നിയമനം രാഷ്ട്രീയ പാര്‍ട്ടികള്‍ പൂര്‍ത്തിയാക്കി പട്ടിക ഇ.ആര്‍.ഒമാര്‍ക്ക് കൈമാറണം.410 ബൂത്തുകളില്‍ ബി.എല്‍.എ, ബി.എല്‍.ഒ മീറ്റിംഗ് നടത്തി. മരണപ്പെട്ടതും സ്ഥിരമായി താമസം മാറിയ 990 പേരെ ഒഴിവാക്കി.

ഇലക്ഷന്‍ കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്താനുളള അഭിപ്രായങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ അറിയിക്കണം. മരണസര്‍ട്ടിഫിക്കറ്റ് ലഭ്യമല്ലാത്ത കേസുകളില്‍ ബി.എല്‍.ഒ, ബി.എല്‍.എ മീറ്റിംഗുകളില്‍ പരിശോധിച്ച് സാക്ഷിമൊഴിയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന രേഖകളുടെ സഹായത്തോടെ ഇത്തരം കേസുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കാനാകുമെന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കി.

ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ബീന എസ്.ഹനീഫ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എ.അബ്ദുല്‍ ഹാരിസ്, ആര്‍. ജയകൃഷ്ണന്‍, തോമസ് ജോസഫ്, എ.എം ഇസ്മായില്‍. ഇ.ആര്‍.ഒമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മേടമാസ – വിഷു പൂജകൾക്കായി ശബരിമല നട തുറന്നു

ശബരിമല: മേട മാസപൂജകൾക്കും  വിഷു പൂജകൾക്കുമായി ശബരിമല ധർമ്മശാസ്താ ക്ഷേത്ര നട തുറന്നു. ഇന്ന് വൈകുന്നേരം അഞ്ചിനു  ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്രമേൽശാന്തി പി.എൻ. മഹേഷ് നമ്പുതിരി ക്ഷേത്രശ്രീകോവിൽ...

മഹാത്മാ ഗാന്ധി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഐ.എച്ച്.ആർ.ഡി കോളേജുകളിൽ പ്രവേശനം

തിരുവനന്തപുരം : ഐഎച്ച്ആർഡിയുടെ കീഴിൽ മഹാത്മാഗാന്ധി സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള കോന്നി (8547005074), മല്ലപ്പള്ളി (0469-2681426, 8547005033), കടുത്തുരുത്തി (8547005049), കാഞ്ഞിരപ്പള്ളി (04828-206480, 8547005075) പയ്യപ്പാടി (8547005040), മറയൂർ (8547005072), പീരുമേട് (04869-232373,...
- Advertisment -

Most Popular

- Advertisement -