ന്യൂഡൽഹി :വഖഫ് ഭേദഗതി ബില്ല് രാജ്യസഭയിലും പാസായി. 14 മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്‌ക്കു ശേഷം നടന്ന വോട്ടെടുപ്പിലൂടെയാണ് ബിൽ രാജ്യസഭയില്‍ പാസായത്. 128 പേർ ബില്ലിനെ അനുകൂലിച്ച് വോട്ടു ചെയ്തു. 95 പേർ എതിർത്തു. ഇന്നു പുലർച്ചെ 1.10ഓടെ ആണ് രാജ്യസഭയിൽ വോട്ടെടുപ്പ് ആരംഭിച്ചത്. പാര്‍ലമെന്റിന്റെ ഇരുസഭകളും അംഗീകരിച്ച ബിൽ രാഷ്‌ട്രപതി ഒപ്പുവെക്കുമ്പോൾ നിയമമാകും.