തൃശൂർ:കുന്നംകുളത്ത് സ്കൂളിന് സമീപത്തുള്ള പാടത്ത് നിന്ന് സ്ഫോടക വസ്തു കണ്ടെത്തി. വെടിക്കെട്ടിന് ഉപയോഗിക്കുന്ന തരം സ്ഫോടക വസ്തുവാണ് എന്നാണ് പ്രാഥമിക നിഗമനം.മാനസികാസ്വാസ്ഥ്യമുള്ള യുവാവിനാണ് തെർമോക്കോൾ പെട്ടിയിൽ നിന്ന് ഉഗ്രശേഷിയുള്ള സ്ഫോടക വസ്തു ലഭിച്ചത്.നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് കുന്നംകുളം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.കൂടുതൽ പരിശോധനയ്ക്കായി ബോംബ് സ്ക്വാഡ് സ്ഥലത്ത് എത്തും.