മാന്നാർ: പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ചെന്നിത്തല എറമ്പാച്ചൻ പള്ളിക്ക് സമീപം ഗോകുൽ നിവാസിൽ ഗോകുൽ കൃഷ്ണൻ (33) അറസ്റ്റിലായത്. 2022ൽ ആണ് കേസിന് ആസ്പദമായ സംഭവം.
പെൺകുട്ടിയുടെ കുടുംബവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന പ്രതി മാതാപിതാക്കൾ വീട്ടിൽ ഇല്ലാത്ത നേരം ഇയാൾ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. മൂന്നുവർഷത്തിനു ശേഷമാണ് സംഭവം പുറത്തറിയുന്നത്. പെൺകുട്ടി പഠിക്കുന്ന സ്കൂളിൽ കുട്ടികൾക്ക് നടത്തിയ കൗൺസിലിങ്ങിലാണ് പെൺകുട്ടി മൂന്ന് വർഷം മുൻപ് നടന്ന സംഭവത്തെ പറ്റി പറഞ്ഞത്.
പിന്നിട് സ്കൂൾ അധികൃതർ ശിശുക്ഷേമ സമിതിയിൽ വിവരം അറിയിക്കുകയും ശിശുക്ഷേമ സമിതി പൊലിസിൽ അറിയിക്കുകയും തുടർന്ന് മാന്നാർ പൊലീസ് ഇൻസ്പെക്ടർ രജീഷ് കുമാർ ഡിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു