Wednesday, October 22, 2025
No menu items!

subscribe-youtube-channel

HomeNewsതിരുവല്ല റെഡ്‌ക്രോസ്...

തിരുവല്ല റെഡ്‌ക്രോസ് സൊസൈറ്റി സാമൂഹ്യ സേവനത്തിൻ്റെ കാൽനൂറ്റാണ്ട് പിന്നിടുന്നു

തിരുവല്ല: സാമൂഹ്യ പ്രതിബദ്ധതയുള്ള സേവന പ്രവർത്തനങ്ങൾക്ക് ഉജ്ജ്വല ഉദാഹരണമായി തിരുവല്ല ഇന്ത്യൻ റെഡ്‌ക്രോസ് സൊസൈറ്റി കാൽ നൂറ്റാണ്ട് പിന്നിട്ടു. താലൂക്ക് ആശുപത്രിയിൽ നിത്യവും സൗജന്യമായി ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന പദ്ധതി സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രോഗികൾക്കും, അവരുടെ കൂട്ടിരിപ്പുകാർക്കും ഏറെ ആശ്വാസമാണ്.

മനുഷ്യസ്‌നേഹത്തിന്റെ മിഴിവാകുന്ന പദ്ധതിയുടെ 25-ാം വാർഷികവും, അടുത്ത ഒരു വർഷത്തെ സൗജന്യ ഉച്ചഭക്ഷണ വിതരണത്തിന്റെ ഉദ്ഘാടനവും പദ്മശ്രീ ഡോ. കുര്യൻ ജോൺ മേളാംപറമ്പിൽ നിർവ്വഹിച്ചു. മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എം.സലിം അധ്യക്ഷത വഹിച്ചു.

ഡോ. ഷിബു സഖറിയ കല്ലിശ്ശേരി, ഡി.വൈ.എസ്.പി  എസ്.ആഷാദ്, ഗവ.ആശുപത്രി സൂപ്രണ്ട് ഡോ.ബിജു നെൽസൺ, സെക്രട്ടറി ബാബു കല്ലുങ്കൽ, ഷാജി തിരുവല്ല, കെ.പി.രമേശ്, സാമുവേൽ ചെറിയാൻ, ആലുക്കാസ് മാനേജർ ഷെൽട്ടൺ വി. റാഫേൽ ,മൌണ്ട് സിയോൺ കോളേജ് പ്രിൻസിപ്പാൾ പ്രൊഫ.കെ മാത്യൂസ്, ബെറ്റി ജോൺസൺ , പി.എം. അനീർ എന്നിവർ പ്രസംഗിച്ചു.

രാവിലെ 11 മണിയോടെ ആരംഭിക്കുന്ന ഉച്ച ഭക്ഷണ വിതരണത്തിൽ ദിവസേന ഇരുന്നൂറോളം ആളുകൾക്ക് ഭക്ഷണം ഉണ്ടാക്കി വിതരണം ചെയ്തു വരുന്നു. ശുചിത്വവും, പോഷകാഹാരവും ഉറപ്പുള്ളതായ ഈ ഭക്ഷണം വിതരണം ചെയ്യാൻ റെഡ് ക്രോസ് പ്രവർത്തകർ തന്നെ നേതൃത്വം നൽകുന്നു.

1999-ലാണ് സൗജന്യ ഉച്ചഭക്ഷണ വിതരണ പദ്ധതി ആരംഭിച്ചത്. തിരുനൽവേലി അരവിന്ദ് ആരു പത്രി യുമായി സഹകരിച്ച് ഇതിനോടകം 93 നേത്ര പരിശോധനാ ക്യാമ്പുകളിലൂടെ 12000 തിമിര ശസ്ത്രക്രിയകൾ വിജയകരമായി നടത്തി. ചടങ്ങിൽ  അടുത്ത ഒരു വർഷത്തെ ഉച്ചഭക്ഷണം വിതരണം ചെയ്യാനുള്ള തുക ഡോ.കുര്യൻ ജോൺ മേളാംപറമ്പിലും, ഡോ.ഷിബു സഖറിയ കല്ലിശ്ശേരിയും ചേർന്ന് റെഡ്ക്രോസ് സെക്രട്ടറിക്ക് കൈമാറി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആലപ്പുഴ ജില്ല കോടതി പാലം പുനർ നിർമാണം: 22 മുതൽ ഗതാഗതം നിരോധിക്കും

ആലപ്പുഴ: ജില്ലാ കോടതി പാലത്തിന്റെ പുനർനിർമാണവുമായി ബന്ധപ്പെട്ട് പാലത്തിലൂടെയുള്ള ഗതാഗതം ജൂലായ് 22 മുതൽ നിരോധിക്കുമെന്ന് കെ ആർ എഫ് ബി എക്‌സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു. ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയുള്ള ട്രയൽ റൺ...

വയനാട് മാതൃക ടൗൺഷിപ്പ് തറക്കല്ലിടൽ ഇന്ന് : മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും

വയനാട് : മുണ്ടക്കൈ-ചൂരൽമല പ്രകൃതി ദുരന്തത്തിൽ വീട് നഷ്ടമായവർക്കുള്ള സ്‌നേഹ ഭവനങ്ങൾക്ക് ഇന്ന് (മാർച്ച് 27) തറക്കല്ലിടും. കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിൽ നിർമ്മിക്കുന്ന മാതൃക ടൗൺഷിപ്പ് ശിലാസ്ഥാപനം വൈകിട്ട്...
- Advertisment -

Most Popular

- Advertisement -