Friday, August 1, 2025
No menu items!

subscribe-youtube-channel

HomeNewsസ്വകാര്യ ബസിനുള്ളിൽ ...

സ്വകാര്യ ബസിനുള്ളിൽ  അടിപിടി: അറസ്റ്റിലായ രണ്ട് യുവാക്കൾ റിമാൻഡിൽ

പത്തനംതിട്ട:  സ്വകാര്യ ബസിനുള്ളിൽ പരസ്പരം അടിപിടി കൂടിയതിന്റെ പേരിൽ അറസ്റ്റിലായ ജീവനക്കാരായ രണ്ടുപേരെയും കോടതി റിമാൻഡ് ചെയ്തു. അൽ ആമീൻ ബസിലെ ഡ്രൈവർ ചിറ്റാർ മണക്കയം വള്ളിപ്പറമ്പിൽ കെ വി രാകേഷ് (39), ശരണ്യ ബസ്സിലെ കണ്ടക്ടർ കൊടുമൺ  രണ്ടാം കുറ്റി മിഥുൻ ഭവൻ വീട്ടിൽ മിഥുൻ (32) എന്നിവരാണ് റിമാൻഡിലായത്.

രണ്ട് കേസുകളിലായി  ഇരുവരെയും പോലീസ്  ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.  ഇന്നലെ വൈകിട്ട് രണ്ടുതവണ ബസിൽ ഇരുവരും അടിപിടിയുണ്ടായി. വൈകിട്ട് 4.30 ന് ബസ് ഇന്ധനം നിറയ്ക്കാൻ പോയപ്പോഴായിരുന്നു ആദ്യത്തെ സംഭവം. തുടർന്ന് നിറയെ യാത്രക്കാരുമായി പോകവേ അബാൻ ജംഗ്ഷനിൽ വച്ച്  5.05 ന് വീണ്ടും അൽ അമീൻ ബസ്സിൽ അതിക്രമിച്ചു കയറി രാകേഷിനെ  കയ്യേറ്റം ചെയ്തു.

തുടർന്നുണ്ടായ പിടിവലിയിൽ  മിഥുന്റെ പുറത്ത് അഞ്ചിടത്തായി കത്തികൊണ്ട്  മുറിവേറ്റു. രാജേഷിനെ മിഥുൻ ഹെൽമെറ്റ്‌ കൊണ്ട് തലയ്ക്ക് അടിച്ചതായും പറയുന്നു. ഇരുവരും പത്തനംതിട്ട ജനറൽ ശുപത്രിയിൽ ചികിത്സ തേടി.  മിഥുന്റെ സുഹൃത്ത് എരുമേലി വയ്യാറ്റുപുഴ റൂട്ടിൽ ഓടുന്ന അൽ അമീൻ ബസ്സിലെ ഡ്രൈവറായ അനൂപിനെ, ബസ് ഉടമ രാജേഷ് ഉപദ്രവിച്ചത് ചോദിച്ചതിലുള്ള വിരോധമാണ് അടിപിടിയുടെ  കാരണം.

എസ് ഐ കെ ആർ രാജേഷ് കുമാറാണ് കേസ് എടുത്ത്  പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത് കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മെഗാ 157 ചിത്രികരണം: തെലുങ്ക് സൂപ്പര്‍താരം ചിരഞ്ജീവി ആലപ്പുഴയിൽ

ആലപ്പുഴ: ഒരു ഇടവേളയക്ക് ശേഷം  തെലുങ്ക് സൂപ്പര്‍താരം ചിരഞ്ജീവി കേരളത്തിൽ എത്തി. ആലപ്പുഴയിൽ മെഗാ 157ചിത്രീകരണത്തിന്റെ ഭാഗമായിട്ടാണ് എത്തിയത്.  നിലവില്‍ പുരോഗമിക്കുന്ന ഷെഡ്യൂളില്‍ ഒരു ഗാന രംഗം ചിത്രീകരിക്കുന്നത് ആലപ്പുഴ പശ്ചാത്തലത്തിലാണ്. ചിത്രത്തിലെ...

ചുമതലയേറ്റു

തിരുവല്ല: മല്ലപ്പള്ളി താലൂക്ക് എൻ.എസ്. കരയോഗ യൂണിയൻ ചെയർമാനായി എം പി ശശിധരൻ പിള്ള ചുമതയേറ്റു. ഭരണസമിതി അംഗങ്ങളായി അഡ്വ. പ്രകാശ് ചരളേൽ, റ്റി. സതീഷ് കുമാർ,പി. കെ. ശിവൻകുട്ടി, ഡോ. എ....
- Advertisment -

Most Popular

- Advertisement -