Tuesday, September 8, 2026
No menu items!

subscribe-youtube-channel

HomeNewsNationalചെനാബ് റെയിവേ...

ചെനാബ് റെയിവേ പാലം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

ശ്രീനഗർ : ലോകത്ത് ഏറ്റവും ഉയരത്തിലുള്ള റെയിൽവേ ആർച്ച് പാലമായ ചെനാബ് റെയിവേ പാലം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. പാലത്തിൽ കൂടിയുള്ള ആദ്യ തീവണ്ടി ഓട്ടത്തിന് പ്രധാനമന്ത്രി ത്രിവർണ്ണ പതാക വീശിക്കൊണ്ട് ഫ്ലാഗ് ഓഫ് ചെയ്തു.

ജമ്മു കശ്മീരിലെ റിയാസി ജില്ലയിൽ ചെനാബ് നദിക്ക് കുറുകെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളുമായി കശ്മീർ താഴ്‌വരയെ ബന്ധിപ്പിക്കുന്ന ഈ പാലം നിർമ്മിച്ചിരിക്കുന്നത്.നദിയില്‍ നിന്ന് 359 മീറ്ററാണ് ഉയരം,നീളം 1100 മീറ്റര്‍. പാരീസിലെ ഈഫൽ ടവറിനെക്കാൾ പാലത്തിന് 35 മീറ്ററിലധികം ഉയരമുണ്ട്.

1,315 മീറ്ററോളം നീളമുള്ള പാലത്തെ 17 കൂറ്റൻ തൂണുകളാണ് താങ്ങി നിർത്തിയിരിക്കുന്നത്. 1,468 കോടി രൂപയോളമാണ് പാലം നിർമ്മാണത്തിനായി ചെലവഴിച്ചത്. മണിക്കൂറില്‍ 260 കിലോമീറ്റര്‍ വരെ വേഗമുള്ള കാറ്റിനെ പ്രതിരോധിക്കാനും ഭൂകമ്പത്തെ ചെറുക്കാനും പാലത്തിന് സാധിക്കും.പാലത്തിന് 120 വര്‍ഷത്തെ ആയുസാണ് കണക്കാക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചക്കുളത്തുകാവിൽ തിരുവാഭരണ ഘോഷയാത്ര നാളെ

ചക്കുളത്തുകാവ്: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ തിരുവാഭരണ ഘോഷയാത്ര നാളെ നടക്കും. ഉച്ചകഴിഞ്ഞ് 3 ന് ക്ഷേത്ര മാനേജിംങ് ട്രസ്റ്റി മണിക്കുട്ടൻ നമ്പൂതിരിയുടെ നേത്യത്വത്തിൽ തിരുവല്ല കാവുംഭാഗം തിരുഏറങ്കാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ നിന്നും...

കാനനപാത വഴി വരുന്ന അയ്യപ്പഭക്തർക്ക് പ്രത്യേക പാസ് നൽകുന്നത് നിർത്തലാക്കി

ശബരിമല : കാനനപാത വഴി കാൽനടയായി വരുന്ന അയ്യപ്പഭക്തർക്ക് മുക്കുഴിയിൽ വച്ച് പ്രത്യേക പാസ് നൽകുന്നത് താൽക്കാലികമായി നിർത്തിവച്ചതായി ദേവസ്വം ബോർഡ് അറിയിച്ചു. പമ്പ വഴി വെർച്വൽ ക്യൂ ആയും സ്പോട്ട് ബുക്കിംഗ്...
- Advertisment -

Most Popular

- Advertisement -