Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsKottayamകോട്ടയം നഗരത്തിൽ...

കോട്ടയം നഗരത്തിൽ നാട്ടുകാരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

കോട്ടയം : നഗര മധ്യത്തിൽ ഏഴുപേരെ കടിച്ചു പരിക്കേൽപ്പിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. തിരുവല്ലയിലെ വെറ്റിനറി കേന്ദ്രത്തിൽ നടത്തിയ പരിശോധനയിലാണ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 11 മണി മുതൽ രണ്ടു മണിവരെയുള്ള സമയത്തിനിടയാണ് കോട്ടയം നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ വച്ച് തെരുവുനായ ഏഴുപേരെ കടിച്ചു പരിക്കേൽപ്പിച്ചത്.

ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും നഗരസഭ ജീവനക്കാരും എബിസി സെൻറർ ജീവനക്കാരും ചേർന്ന് നായയെ പിടികൂടി കോടിമതയിലെ എബിസി സെൻറർലേക്ക് മാറ്റിയിരുന്നു. ഇതിനു പിന്നാലെ നായ ചാകുകയും ചെയ്തു. തുടർന്ന്  നായയെ വിദഗ്ധ പരിശോധനയ്ക്കായി തിരുവല്ലയിലെ വെറ്റിനറി സെന്ററിലേക്ക് മാറ്റി. ഇവിടെ നടത്തിയ പോസ്റ്റുമോർട്ടത്തിലും പരിശോധനയിലും ആണ് നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചത്.

നായയുടെ കടിയേറ്റവർ അതീവ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മൃഗസംരക്ഷണ വകുപ്പ് അധികൃതർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എസ്എസ്എൽസി പരീക്ഷാഫലം മേയ് 8ന്

തിരുവനന്തപുരം : ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം മേയ് 8ന് പ്രഖ്യാപിക്കും. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 11 ദിവസം മുന്‍പാണ് ഇത്തവണ ഫല പ്രഖ്യാപനം. രണ്ടാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി...

റോഡ് ഷോയുമായെത്തി പത്രിക നൽകി രാഹുൽ ഗാന്ധി

വയനാട് : വയനാട്ടിലെ യു ഡി എഫ് സ്ഥാനാർഥി രാഹുൽ ഗാന്ധി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു .വൻ റോഡ് ഷോയോട് കൂടിയാണ് നാമനിർദേശപത്രിക സമർപ്പിക്കാൻ രാഹുൽ എത്തിയത്. ജില്ലാ കലക്ടർ കൂടിയായ വരണാധികാരി...
- Advertisment -

Most Popular

- Advertisement -