Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsKottayamപൗലോസ് ദ്വിതീയൻ...

പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ ഓർമ്മപ്പെരുന്നാൾ കൊടിയേറി

കോട്ടയം : മലങ്കരസഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ കബറടങ്ങിയിരിക്കുന്ന പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായിരുന്ന പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ നാലാമത് ഓർമ്മപ്പെരുന്നാൾ കൊടിയേറി. സഭാ ആസ്ഥാനത്ത് വിശുദ്ധ കുർബാനയ്ക്ക് ശേഷം നടന്ന ചടങ്ങിൽ  അരമന മാനേജർ യാക്കോബ് റമ്പാൻ കൊടിയേറ്റ് കർമ്മം നിർവഹിച്ചു.

ഫാ.ഏബ്രഹാം പി ജോർജ്, ഫാ.അശ്വിൻ ഫെർണാണ്ടസ് എന്നിവർ സന്നിഹിതരായി. ഓർമ്മപ്പെരുന്നാളിനോട് അനുബന്ധിച്ച് എല്ലാ ദിവസവും രാവിലെ 7 മണിക്ക് വിശുദ്ധ കുർബാന ഉണ്ടായിരിക്കും. ജൂലൈ 7 ന് രാവിലെ വിശുദ്ധ കുർബാന ഫാ.കെ.കെ.വർഗീസ് (അങ്കമാലി ഭദ്രാസനം). ജൂലൈ 11 ന് വൈകീട്ട്  വിവിധ ഭദ്രാസനങ്ങളിൽ നിന്നുള്ള തീർത്ഥാടക സംഘത്തിന് അരമനയിൽ സ്വീകരണം നൽകും.

ജൂലൈ 12ന് വിശുദ്ധ മൂന്നിൻമേൽ കുർബാനയ്ക്ക് സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമ്മികത്വം വഹിക്കുമെന്ന് അരമന മാനേജർ യാക്കോബ് റമ്പാൻ അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഓപ്പറേഷന്‍ അഖല്‍ : കാശ്മീരിൽ ഒരു ഭീകരൻ കൂടി കൊല്ലപ്പെട്ടു

ശ്രീനഗർ : കാശ്മീരിൽ ഒരു ഭീകരനെ കൂടി സുരക്ഷാസേന വധിച്ചു .കുല്‍ഗാം ജില്ലയിലെ അഖല്‍ വനപ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്. വനമേഖലയിൽ ഭീകരർ ഒളിച്ചിരിക്കുന്നുഓപ്പറേഷന്‍ അഖല്‍ണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് സൈന്യം തിരച്ചിൽ നടത്തുകയായിരുന്നു. ഓപ്പറേഷൻ അഖൽ...

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: ചേപ്പാട്-കായംകുളം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 137 (രാമപുരം ഗേറ്റ്) ഏപ്രില്‍ 11 ന് രാവിലെ 8 മണി മുതല്‍ 15 ന് വൈകിട്ട് ആറു മണിവരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടും....
- Advertisment -

Most Popular

- Advertisement -