റിയോ ഡി ജനീറ : പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് ബ്രിക്സ് ഉച്ചകോടി. അതിര്‍ത്തി കടന്നുളള ഭീകരവാദം അംഗീകരിക്കില്ലെന്നും ഭീകരര്‍ക്ക് താവളം നല്‍കുന്നതിനെ എതിര്‍ക്കുമെന്നും ഉച്ചകോടിയിലെ സംയുക്ത പ്രഖ്യാപനത്തില്‍ പറയുന്നു. ഇറാനിൽ ഇസ്രയേലും അമേരിക്കയും നടത്തിയ ആക്രമണത്തെയും ഗാസയിലെ ഇസ്രയേൽ ആക്രമണത്തെയും ബ്രിക്സ് അപലപിച്ചു.
മുഴുവൻ മനുഷ്യരാശിക്കും നേരെയുള്ള ആക്രമണമാണ് പഹൽഗാമിലുണ്ടയതെന്ന് ഉച്ചകോടിയിൽ സംസാരിക്കവെ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഭീകരതയ്‌ക്കെതിരെ ആഗോള നടപടിക്ക് അദ്ദേഹം ആഹ്വനം ചെയ്തു.