Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാന പാതയിൽ...

സംസ്ഥാന പാതയിൽ നടന്ന  വാഹനാപകടത്തിൽ മതിൽഭാഗം സ്വദേശിക്ക് ദാരുണാന്ത്യം

തിരുവല്ല : തിരുവല്ല – കായംകുളം സംസ്ഥാന പാതയിലെ കാവുംഭാഗത്ത് വാഹനാപകടത്തിൽ മതിൽ ഭാഗം സ്വദേശിക്ക് ദാരുണാന്ത്യം. മതിൽഭാഗം സർഗ്ഗം വീട്ടിൽ എൻ. ശ്രീകുമാർ (52) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് ആറരയോടെ കാവുംഭാഗം ജംഗ്ഷന് സമീപം ആയിരുന്നു അപകടം.

നിയന്ത്രണം വിട്ട് മറിഞ്ഞ ബുള്ളറ്റിൽ നിന്നും റോഡിലേക്ക് തെറിച്ചുവീണ ശ്രീകുമാറിന്റെ ശരീരത്തിലൂടെ പിന്നാലെ വന്ന ലോറി കയറി ഇറങ്ങുകയായിരുന്നു. ഉടൻ തന്നെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. ഭാര്യ ബിനു എസ്. കുമാർ (പെരിങ്ങര ശങ്കരപ്പള്ളിൽ കുടുംബാംഗം). മക്കൾ: എസ്. ശരത്ത്, എസ്. അഭിജിത്ത്. സംസ്കാരം പിന്നീട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇന്റർ- സ്കൂൾ മത്സരങ്ങൾ സംഘടിപ്പിച്ചു

തിരുവല്ല: വിദ്യാഭ്യാസം സാമൂഹ്യ മുന്നേറ്റത്തിന്റെ അടിത്തറയാണെന്ന് പരുമല സെമിനാരി മാനേജർ കെ. വി പോൾ റമ്പാൻ. പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമപെരുന്നാളിനോടനുബന്ധിച്ച് എം. ജി.എം ഹയർസെക്കന്ററി സ്കൂൾ സഘടിപ്പിച്ച 16 മത് ഇന്റർ...

തപാൽ ഡിവിഷന്റെ തപാൽ അദാലത്ത്  29 ന്

കോട്ടയം: ചങ്ങനാശ്ശേരി തപാൽ ഡിവിഷന്റെ തപാൽ അദാലത്ത് ഡിസംബർ 29 ന് ഉച്ചകഴിഞ്ഞ് രണ്ടിന് ചങ്ങനാശ്ശേരി തപാൽ  സൂപ്രണ്ട് ഓഫീസിൽ നടക്കും. ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം പ്രദേശങ്ങളിലെ തപാൽ  സംബന്ധിച്ച പരാതികൾ അദാലത്തിൽ...
- Advertisment -

Most Popular

- Advertisement -