തിരുവനന്തപുരം : തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിനു സമീപത്തെ കേരള കഫേ ഹോട്ടൽ ഉടമ ജസ്റ്റിൻ രാജിന്റെ (60) കൊലപാതകത്തിൽ 2 ജീവനക്കാർ പിടിയിൽ .ഹോട്ടൽ ജീവനക്കാരായ നേപ്പാൾ സ്വദേശി ഡേവിഡ്, അടിമലത്തുറ സ്വദേശി രാജേഷ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത് .ജോലിയിൽ നിന്നും പിരിച്ച് വിട്ടതിന്റെ വൈരാഗ്യത്തിലാണ് കൊലപാതകമെന്നാണ് മൊഴി .
ഇടപ്പഴിഞ്ഞിയിലെ വീടിന്റെ പുരയിടത്തിൽ പായ കൊണ്ടു മൂടിയ നിലയിലായിരുന്നു ജസ്റ്റിൻ രാജിന്റെ മൃതദേഹം കണ്ടെത്തിയത് .തൊഴിലാളികളും ഈ വീട്ടിലായിരുന്നു താമസിച്ചിരുന്നത്.പോലീസ് പിടികൂടുമ്പോൾ പ്രതികൾ മദ്യലഹരിയിലായിരുന്നു. ജസ്റ്റിൻ രാജിനെ ആക്രമിച്ച ശേഷം കഴുത്ത് മുറുക്കി കൊലപ്പെടുത്തിയെന്നാണ് പ്രതികളുടെ മൊഴി.






