Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsകെഎസ് ആർ...

കെഎസ് ആർ ടി സി സെൻട്രൽ ബസ് സ്റ്റേഷനിൽ വാട്ടർ എ ടി എം പ്രവർത്തനമാരംഭിച്ചു

തിരുവനന്തപുരം : കെ എസ് ആർ ടി സി സെൻട്രൽ ബസ് സ്റ്റേഷനിൽ യാത്രക്കാർക്കും പൊതുജനങ്ങൾക്കുമായുള്ള വാട്ടർ എ ടി എം പ്രവർത്തനമാരംഭിച്ചു. കെ.എസ്.ആർ.ടി.സി ചെയർമാൻ & മാനേജിംഗ് ഡയറക്ടർ പി എസ്  പ്രമോജ് ശങ്കർ ഉദ്ഘാടനം ചെയ്തു.

കെഎസ്ആർടിസിയിൽ അതിവേഗം നടപ്പിലാക്കിവരുന്ന മാലിന്യമുക്ത പ്രവർത്തനങ്ങളുടെ തുടർച്ചയായി തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിലെത്തുന്ന യാത്രക്കാർക്കും പൊതുജനങ്ങൾക്കും ജീവനക്കാർക്കുമായി പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗം പരമാവധി കുറയ്ക്കുന്നതിനും കുറഞ്ഞ ചെലവിൽ ശുദ്ധജലം ലഭ്യമാക്കുന്നതിനുമായി നടപ്പാക്കുന്ന പദ്ധതിയാണ് “വാട്ടർ എ ടി എം’.

ഇതിലൂടെ വെറും രണ്ട് രൂപയ്ക്ക് ഒരു ലിറ്റർ ശുദ്ധമായ ജലം ഉപഭോക്താക്കൾക്ക് ലഭിക്കും. രണ്ട് രൂപ കോയിൻ ഉപയോഗിച്ചോ ക്യു ആർ കോഡ് ഉപയോഗിച്ച് UPI ട്രാൻസാക്ഷൻ മുഖേനയോ വാട്ടർ എ ടി എം ഉപയോഗിക്കാവുന്നതാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പെരിങ്ങര ഗ്രാമപഞ്ചായത്തിൽ പഠനോപകരണങ്ങളുടെ വിതരണം

തിരുവല്ല: പെരിങ്ങര ഗ്രാമപഞ്ചായത്ത് ജനകീയസൂത്രണം 2025-2026 പദ്ധതിയിൽ ഉൾപ്പെടുത്തി എസ് സി വിദ്യാർത്ഥികൾക്ക് നൽകിയ പഠനോ പകരണങ്ങളുടെ വിതരണം പ്രസിഡന്റ് എബ്രഹാം തോമസ് നിർവഹിച്ചു. വൈസ് പ്രസിഡണ്ട് ഷീന മാത്യു അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ്...

നാഗർകോവിലിൽ മലയാളി അദ്ധ്യാപിക ജീവനൊടുക്കിയ സംഭവം : വിഷം കഴിച്ച ഭർതൃമാതാവ് മരിച്ചു

നാഗർകോവിൽ : സ്ത്രീധന പീഡനത്തെത്തുടർന്ന് മലയാളി അദ്ധ്യാപിക ജീവനൊടുക്കിയതിനു പിന്നാലെ വിഷം കഴിച്ച ഭർതൃമാതാവ് മരിച്ചു.ശുചീന്ദ്രം സ്വദേശിനി പരേതനായ നാഗരാജന്റെ ഭാര്യ ചെമ്പകവല്ലി (50) ആണ് മരിച്ചത്. ഭര്‍തൃമാതാവിന്റെ പീഡനം സഹിക്കാന്‍ കഴിയാതെ...
- Advertisment -

Most Popular

- Advertisement -