Wednesday, November 25, 2026
No menu items!

subscribe-youtube-channel

HomeNewsChennaiതമിഴ് നടന്‍...

തമിഴ് നടന്‍ അഭിനയ് കിങ്ങര്‍  അന്തരിച്ചു

ചെന്നൈ: തമിഴ് നടന്‍ അഭിനയ് കിങ്ങര്‍ (44) അന്തരിച്ചു. ധനുഷിനൊപ്പം ‘തുള്ളുവതോ ഇളമൈ’ ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ദീര്‍ഘകാലമായി കരള്‍ രോഗത്തെത്തുടര്‍ന്ന് ചികില്‍സയിലായിരുന്നു. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും പരസ്യ ചിത്ര അഭിനേതാവുമായിരുന്നു.

ഫഹദ് ഫാസിലിന്റെ ആദ്യ ചിത്രമായ കൈ എത്തും ദൂരത്തിലൂടെ മലയാളത്തിലും അഭിനയ് അഭിനയിച്ചിട്ടുണ്ട്. എന്ദ്രേന്ദ്രും പുന്നഗൈ, ദാസ്, പൊന്‍ മേഗലൈ, തോടകം, പലൈവന സൊലൈ, സൊല്ല സൊല്ല ഇനിക്കും, അറുമുഖം, കഥൈ , ആരോഹണം എന്നിവയാണ് ശ്രദ്‌ധേയമായ തമിഴ് ചിത്രങ്ങള്‍.

വല്ലവനുക്ക് പുള്ളും ആയുധം ആണ് അവസാനചിത്രം. പിക്‌നിക്, കൊടിയേറ്റം, ലേഡീസ് ഹോസ്റ്റല്‍, ഹിറ്റ്‌ലര്‍, യാത്രാമൊഴി തുടങ്ങി നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ച ആദ്യകാല മലയാള നടി ടി പി രാധാമണിയുടെ മകനാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വീട്ടമ്മയെ ഉപദ്രവിക്കുന്ന വിവരമറിഞ്ഞെത്തിയ പോലീസിനെ കയ്യേറ്റം ചെയ്ത പ്രതിയെ പിടികൂടി

പത്തനംതിട്ട : വീട്ടമ്മയെ ഉപദ്രവിക്കുന്നതായുള്ള സന്ദേശം ലഭിച്ചതുപ്രകാരം വിവരം അന്വേഷിച്ച് സ്ഥലത്തെത്തിയ പോലീസ് സംഘത്തിലെ സി പി ഓയ്ക്ക് മർദ്ദനമേറ്റു.  വള്ളിക്കോട് ഞക്കുനിലം മണലേപ്പടി മരങ്ങാട്ടു കോളനി ഞ്ഞാറമൂട്ടിൽ കോയിപ്പാട്ട് ബിജു (39)...

പത്തനംതിട്ട ജില്ലയിലെ മൂന്നു റോഡുകള്‍ക്കായി 27 കോടിയുടെ ഭരണാനുമതി

പത്തനംതിട്ട : ജില്ലയിലെ മൂന്നു റോഡുകള്‍ ബിഎംബിസി നിലവാരത്തില്‍ നവീകരിച്ചു നിര്‍മിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പ് ഭരണാനുമതി നല്‍കി. ആകെ 27 കോടി രൂപയുടെ നിര്‍മാണപ്രവൃത്തികള്‍ക്കാണ് അനുമതി നല്‍കിയിരിക്കുന്നത്. തിരുവല്ല നിയോജകമണ്ഡലത്തിലെ കടപ്ര- വീയപുരം റോഡിന്...
- Advertisment -

Most Popular

- Advertisement -