മുംബൈ : കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് അനില്‍ അംബാനിയുടെ സ്ഥാപനങ്ങളിൽ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ(ഇഡി) റെയ്ഡ്. മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലെ 35 ഇടങ്ങളിലായി 50 സ്ഥാപനങ്ങളിൽ ഇ.ഡി പരിശോധന നടത്തി. 2017 മുതല്‍ 2019 വരെ യെസ് ബാങ്കില്‍നിന്ന് എടുത്ത 3,000 കോടി രൂപയുടെ വായ്പകള്‍ നിയമവിരുദ്ധമായി വകമാറ്റിയതിലാണ് അന്വേഷണം .