കോട്ടയം : മുണ്ടക്കയത്ത് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. കാഞ്ഞിരപ്പള്ളി ഫയര്‍ഫോഴ്‌സ് ഓഫീസിലെ ഹോം ഗാര്‍ഡായ കെ.എസ്. സുരേഷ് ആണ് മരിച്ചത്. വൈദ്യുതി ലൈനിലേയ്ക്ക് ചാഞ്ഞ് കിടന്ന മരം മുറിച്ച് മാറ്റുന്നതിനിടെ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് സുരേഷിൻ്റെ ദേഹത്തേയ്ക്ക് പതിക്കുകയായിരുന്നു. രാവിലെ 11മണിയോടെയാണ് അപകടമുണ്ടായത്. അപകടത്തിൽ സുരേഷിന്റെ വാരിയെല്ലുകള്‍ ഒടിഞ്ഞിരുന്നുവെന്നും ആന്തരികാവയവങ്ങളിൽ ഗുരുതരമായി പരിക്കേറ്റതായും ഡോക്ടർമാർ പറഞ്ഞു.






