ടാഗ്‌സ് ഫോറത്തിന്റെ സാങ്കേതിക പിന്തുണയോടെ ആദ്യഘട്ട ബ്രാൻഡ് ഓഡിറ്റിംഗ് ചേർത്തല എസ്എൻ കോളേജ് എൻ.എസ്.എസ് വോളന്റിയര്‍മാരുടെ നേതൃത്വത്തില്‍ നേരത്തേ നടന്നിരുന്നു. ഇതിന്റെ രണ്ടാംഘട്ടം മാർച്ച് 6,7,8 തീയതികളിൽ ഗവ. കോളേജ് അമ്പലപ്പുഴ യുടെയും എസ് എൻ കോളേജ് ചേർത്തലയിലെയും എൻഎസ്എസ് വോളണ്ടിയര്‍മാരുടെ പങ്കാളിത്തത്തോടെയാണ് നടത്തുന്നത്.
വേമ്പനാട് കായലിൽ നിന്ന് ശേഖരിച്ച മാലിന്യത്തിന്റെ ബ്രാൻഡുകൾ തിരിച്ചറിയലാണ് ഓഡിറ്റിംഗ് പ്രവർത്തനത്തിന്റെ പ്രധാന ഭാഗം. കൂടാതെ, പ്ലാസ്റ്റിക് ഉൽപ്പാദനം, ഉപഭോഗം, ഉപേക്ഷിക്കൽ എന്നീ ഘട്ടങ്ങൾ വിലയിരുത്തുകയും ദീർഘകാല പരിഹാരങ്ങൾ നിർദേശിക്കുകയും ചെയ്യുകയാണ് പഠനത്തിന്റെ ലക്ഷ്യം. എക്സ്റ്റെന്‍ഡഡ് പ്രൊഡ്യൂസര്‍ റഎസ്പോണ്‍സിബിലിറ്റി പ്രാബല്യത്തിൽ വരുത്തുന്നതിനും മാലിന്യ കുറയ്ക്കൽ മാർഗങ്ങൾ ആവിഷ്കരിക്കുന്നതിനും പഠനം സഹായകരമാകും.
ജില്ലാ ഭരണകൂടം, ശുചിത്വ മിഷൻ, അമ്പലപ്പുഴ ഗവ. കോളേജ്, ചേർത്തല എസ്.എൻ കോളേജ്, ടാഗ് സപ്പോർട്ട് ഫോറം, ആലപ്പുഴ നഗരസഭ എന്നിവയുടെ നേതൃത്വത്തിലാണ് പ്രവർത്തനം. ഓഡിറ്റിംഗ് പ്രവർത്തനത്തിന്റെ ഭാഗമായി പ്ലാസ്റ്റിക് മലിനീകരണത്തെക്കുറിച്ച് ബോധവൽക്കരണ പരിപാടികളും ഉൾപ്പെടുത്തിയിട്ടുണ്ട്.