Wednesday, March 26, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaകണിച്ചുകുളങ്ങര ക്ഷേത്രോത്സവം...

കണിച്ചുകുളങ്ങര ക്ഷേത്രോത്സവം : സെപ്‌റ്റേജ് മാലിന്യ സംസ്‌കരണത്തിന് സഹായവുമായി ആലപ്പുഴ നഗരസഭ

ആലപ്പുഴ: പതിനായിരക്കണക്കിന് ഭക്തജനങ്ങൾ താമസിക്കുകയും വന്നുപോകുകയും ചെയ്യുന്ന കണിച്ചുകുളങ്ങര ക്ഷേത്രത്തിലെ ഒരുമാസം നീളുന്ന ഉത്സവകാലത്തെ മാലിന്യ സംസ്‌കരണത്തിന് ആലപ്പുഴ നഗരസഭയുടെ സഹായവും. പ്രധാന പ്രശ്‌നങ്ങളിലൊന്നായ സെപ്‌റ്റേജ് മാലിന്യ സംസ്‌കരണത്തിനാണ് നഗരസഭയുടെ സഹായം ആലപ്പുഴ എംഎൽഎ പിപി ചിത്തരഞ്ജന്റെ അഭ്യർത്ഥനപ്രകാരം എത്തിച്ചത്.

ക്ഷേത്ര അധികൃതരും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. നഗരസഭ പുതുതായി വാങ്ങിയ മൊബൈൽ ട്രീറ്റ്‌മെൻറ് യൂണിറ്റ് ഒരുമാസക്കാലം കണിച്ചുകുളങ്ങരയിൽ പ്രവർത്തനം തുടരും. മണിക്കൂറിൽ 6000 ലിറ്റർ സംസ്‌കരണ ശേഷിയുള്ള പ്ലാൻറാണ് ക്ഷേത്രത്തിൽ പ്രവർത്തന സജ്ജമായത്. സംസ്‌കരണ സ്ഥലത്തുതന്നെ പൊലൂഷൻ കൺട്രോൾ ബോർഡ് അംഗീകരിച്ച ശുദ്ധജലമായി ചെടികൾ നനക്കുന്നതിനും സമീപ പ്രദേശത്തേക്കു തന്നെ ഒഴുക്കുന്നതിനും സാധിക്കും.

ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിലും, സമീപത്തെ സ്‌കൂളുകളിലും സജ്ജീകരിച്ചിട്ടുള്ള ശുചിമുറികളില്‍ നിന്നും അതാത് ദിവസം തന്നെ സെപ്‌റ്റേജ് മാലിന്യങ്ങൾ ശേഖരിച്ച് ട്രീറ്റ്‌മെൻറ് യൂണിറ്റ് വഴി സംസ്‌കരിച്ച് മാറ്റും. ജില്ലയിൽ ആലപ്പുഴ നഗരസഭ 2 മൊബൈൽ സെപ്‌റ്റേജ് യൂണിറ്റുകളാണ് ഹൗസ് ബോട്ടുകളിൽ അടക്കമുള്ള  കക്കൂസ് മാലിന്യം സംസ്‌കരിക്കുന്നതിനായി സജ്ജീകരിച്ചിട്ടുള്ളത്.

നഗരസഭാധ്യക്ഷ കെകെ ജയമ്മ, ക്ഷേത്ര ഭരണസമിതി  പ്രസിഡൻറും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശൻ എന്നിവർ വാഹനം കൈമാറുമ്പോൾ സന്നിഹിതരായി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ലൈംഗിക പീഡന കേസിൽ പ്രതിക്ക് ജീവപര്യന്തവും രണ്ട് ലക്ഷം രൂപ പിഴയും

മല്ലപ്പള്ളി :  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൈകാലുകൾ ബന്ധിച്ച ശേഷം ബലം പ്രയോഗിച്ച് ലൈംഗികമായി പീഡിപ്പിക്കുകയും ദേഹോപദ്രവം ഏൽപ്പിച്ച് ബോധക്ഷയം സംഭവിപ്പിക്കുകയും ചെയ്ത കേസിൽ ബന്ധുവായ പ്രതിക്ക്  ജീവപര്യന്തവും മൂന്ന് വർഷവും ഒരു മാസവും...

ഒരു കർഷകനും വിളവെടുത്ത ഉൽപന്നം വിൽക്കാൻ സാധിക്കാത്ത അവസ്ഥ ഉണ്ടാകരുത്: മന്ത്രി പി പ്രസാദ്

ആലപ്പുഴ : ഒരു കർഷകനും വിളവെടുത്ത ഉൽപ്പന്നം വിൽക്കാൻ സാധിക്കാത്ത അവസ്ഥ ഉണ്ടാകരുതെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. പത്തിയൂർ ഗ്രാമപഞ്ചായത്തിലെ ഇടവിള കൃഷി വിളവെടുപ്പ്, നടീൽവസ്തുക്കളുടെ സംഭരണം, ഗ്രാമവിള...
- Advertisment -

Most Popular

- Advertisement -