Thursday, December 4, 2025
No menu items!

subscribe-youtube-channel

HomeNews'ലഹരിയെ തകര്‍ക്കാന്‍...

‘ലഹരിയെ തകര്‍ക്കാന്‍ കളിയും കളിക്കളവും’ ഫുട്‌ബോള്‍ വിതരണം നടത്തി

പത്തനംതിട്ട : ജില്ലാ ശിശുക്ഷേമ സമിതിയും കുടുംബശ്രീയും തദ്ദേശസ്ഥാപനങ്ങളും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ലഹരിയെ തകര്‍ക്കാന്‍ കളിയും കളിക്കളവും ‘പരിപാടിയുടെ ഭാഗമായുള്ള ഫുട്‌ബോള്‍ വിതരണം ജില്ലാതല ഉദ്ഘാടനം റാന്നി മടത്തുംമൂഴി ശബരിമല ഇടത്താവളത്തില്‍ സംഘടിപ്പിച്ചു. റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. എസ് മോഹനന്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഷീല സന്തോഷ് എന്നിവര്‍ ജില്ലാ ശിശു ക്ഷേമസമിതി ഭാരവാഹികളില്‍ നിന്ന് ഫുട്‌ബോള്‍ ഏറ്റുവാങ്ങി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി. ശ്രീകല അധ്യക്ഷയായി.

കുട്ടികളില്‍ കായിക വാസന വളര്‍ത്തുകയാണ് ലക്ഷ്യം. ഒരു വാര്‍ഡില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരു ടീമെങ്കിലും വേണം. വാര്‍ഡ്, ബ്ലോക്ക്, ജില്ലാതലത്തില്‍ മത്സരം സംഘടിപ്പിക്കും. ഒക്ടോബറില്‍ ജില്ലാ മത്സരങ്ങള്‍ നടക്കും.

കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എസ്. ആദില, ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി. സുരേഷ് കുമാര്‍, ജില്ലാ ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്റ് അജിത് കുമാര്‍, സെക്രട്ടറി ജി. പൊന്നമ്മ, ജോയിന്റ് സെക്രട്ടറി സലീം പി ചാക്കോ, ട്രഷറര്‍ എ. ദീപു, ശിശുക്ഷേമ സമിതി എക്‌സിക്യൂട്ടീവ് അംഗം മീരാസാഹിബ്, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഷീല സന്തോഷ് എന്നിവര്‍ സംസാരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആറന്മുള വള്ളസദ്യ : അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കും ; ജില്ലാ കലക്ടര്‍

പത്തനംതിട്ട : ആറന്മുള വള്ളസദ്യ വഴിപാടുകള്‍, ഉത്രട്ടാതി ജലമേള എന്നിവയ്ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുമെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍. ഇതുമായി ബന്ധപ്പെട്ട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ആലോചന യോഗത്തില്‍...

സംസ്ഥാനത്ത് നിലവിൽ 2223 കോവിഡ് ആക്ടീവ് കേസുകൾ : മറ്റ് രോഗമുള്ളവരും പ്രായമായവരും മുൻകരുതൽ മാസ്‌ക് ധരിക്കണം

തിരുവനന്തപുരം : സംസ്ഥാനത്ത് നിലവിൽ 2223 കോവിഡ് ആക്ടീവ് കേസുകളാണുള്ളത്. 96 പേരാണ് ചികിത്സയിലുണ്ട് . അവരിൽ ഭൂരിപക്ഷം പേരും മറ്റ് രോഗങ്ങളുള്ളവരാണ്. പ്രായമായവരിലും മറ്റ് അനുബന്ധ രോഗമുള്ളവരിലും കോവിഡ് ഗുരുതരമാകുന്നു എന്നതിനാൽ...
- Advertisment -

Most Popular

- Advertisement -