തിരുവല്ല : പായിപ്പാട് ബിഎഡ് കോളേജിൽ അദ്ധ്യാപക പരിശീലകർക്ക് എഡ്യൂക്കേഷണൽ ടെക്നോളജിയുമായി ബന്ധപ്പെട്ട ശിൽപശാല സംഘടിപ്പിച്ചു. കോളേജിലെ ഐക്യൂഎസി യുടെയും എൻഎസ്എസിൻ്റെയും ആഭിമുഖ്യത്തിലായിരുന്നു ശിൽപശാല. കൈറ്റ് റിസോഴ്സ് പേഴ്സൺ തോമസ് എം ഡേവിഡ് ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ ഡോ രാജീവ് പുലിയൂർ അദ്ധ്യക്ഷത വഹിച്ചു. സുഭാഷ് തൃക്കൊടിത്താനം, അശ്വിൻ ബി അജിത് എന്നിവർ നേതൃത്വം നൽകി.
അദ്ധ്യാപക പരിശീലകർക്ക് ആധുനീക സൗകര്യങ്ങൾ ഉപയോഗിച്ചു ക്ളാസ് എടുക്കുന്നതിൽ പ്രത്യേകം പരിശീലനം നൽകുകയും, പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ സമഗ്ര പോർട്ടൽ ഉപയോഗിച്ചു സമകാലിക ക്ളാസ് അനുഭവങ്ങൾ പരിശോധിക്കുകയും, ഗൂഗിളിൻ്റെ വിവിധ പ്ലാറ്റ്ഫോമുകളിലൂടെ ആധുനിക ഡിജിറ്റൽ സൗകര്യങ്ങൾ പരിചയപ്പെടുത്തുകയുമെന്ന ലക്ഷ്യത്തോടെയാണ് ശിൽപശാല സംഘടിപ്പിച്ചത്.